കാർവാറിൽ നിന്ന് കൊച്ചിയിലേക്ക് പോയ ഗ്യാസ് ടാങ്കറിൽ നിന്ന് ആസിഡ് ചോർച്ച

കാർവാറിൽ നിന്ന് കൊച്ചിയിലേക്ക് പോയ ഗ്യാസ് ടാങ്കറിൽ നിന്ന് ആസിഡ് ചോർച്ച

ബെംഗളൂരു: കാർവാറിൽ നിന്ന് കൊച്ചിയിലേക്ക് പോയ ഗ്യാസ് ടാങ്കറിൽ നിന്ന് ആസിഡ് ചോർച്ചയുണ്ടായി. ദക്ഷിണ കന്നഡ ജില്ലയിൽ ദേശീയപാത 66ൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ഗ്യാസ് ടാങ്കറിൽ കൊണ്ടുപോകുകയായിരുന്ന ഹൈഡ്രോക്ലോറിക് ആസിഡ് ആണ് ചോർന്നത്. സമീപവാസികളോട് ജാഗ്രത പാലിക്കാനും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടൻ അറിയിക്കാനും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.

മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൻ്റെയും (എംആർപിഎൽ) അഗ്നിശമന സേനയുടെയും സംഘങ്ങൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ച് വരികയാണ്. മംഗളൂരു സിറ്റി പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. കോട്ടേക്കർ ഉച്ചിലയ്ക്ക് സമീപം വൈകുന്നേരം 5 മണിയോടെയാണ് സംഭവം നടന്നതെന്നും ചോർച്ച ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ വാഹനം നിർത്തുകയായിരുന്നു എന്നും പോലീസ് പറഞ്ഞു.

ചോർച്ച കാരണം സമീപവാസികൾക്ക് ശ്വാസതടസ്സം നേരിടേണ്ടിവരുമെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. ഹൈവേയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടിട്ടില്ല. പ്രദേശവാസികൾക്കോ ​​യാത്രക്കാർക്കോ ഇതുവരെ പ്രത്യേക നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ല. അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി.

TAGS: KARNATAKA | GAS TANKER LEAK
SUMMARY: Hydrochloric acid leaks from gas tanker on NH-66

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *