ഗേറ്റ് 2025-ന് അപേക്ഷിക്കാനുള്ള തീയതി വീണ്ടും നീട്ടി

ഗേറ്റ് 2025-ന് അപേക്ഷിക്കാനുള്ള തീയതി വീണ്ടും നീട്ടി

ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇൻ എന്ജിനിയറിങ് (ഗേറ്റ്) 2025-ന് അപേക്ഷിക്കാനുള്ള തീയതി വീണ്ടും നീട്ടി. ഒക്ടോബർ 11 വരെയാണ് നീട്ടിയത്. നേരത്തെ ഒക്ടോബർ 8 ആയിരുന്നു അവസാന തീയതി. ഇത് രണ്ടാം തവണയാണ് അപേക്ഷാ തീയതി നീട്ടുന്നത്.

പരീക്ഷയ്ക്ക് അപേക്ഷിക്കാൻ താത്പര്യമുള്ള വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ gate2025.iitr.ac.in വഴി അപേക്ഷകൾ സമർപ്പിക്കാം. പിഴതുകയോടെ (ലേറ്റ് ഫീ) ഒക്ടോബർ 11വരെ അപേക്ഷിക്കാൻ അവസരമുണ്ടാകും. നിരവധി വിദ്യാർഥികളില്‍ നിന്നും തീയതി നീട്ടണമെന്ന ആവശ്യം ഉയർന്നതിനെ തുടർന്നാണ് നടപടി.

2025 ഫെബ്രുവരി 1, 2, 15, 16 തീയതികളിലാണ് പരീക്ഷകൾ നടത്തുക. ഫലം മാർച്ച്‌ 19-ന് പ്രഖ്യാപിക്കും. അഡ്മിറ്റ് കാർഡുകൾ ജനുവരി രണ്ടിന് പ്രസിദ്ധീകരിക്കും. ബിരുദാനന്തര എന്ജിനിയറിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ഗേറ്റ്. എന്ജിനിയറിങ്, ടെക്നോളജി, ആർക്കിടെക്ചർ, സയൻസ്, കൊമേഴ്സ്, ആർട്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ സർക്കാർ അംഗീകൃത ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

TAGS : GATE | APPLICATION
SUMMARY : GATE 2025 application date extended again

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *