ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു. സമൂഹമാധ്യമമായ എക്‌സിലൂടെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ യാണ് പ്രഖ്യാപനം നടത്തിയത്. ട്വന്റി-20 ലോകകപ്പിനുശേഷം രാഹുൽ ദ്രാവിഡ് ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ കോച്ചിനെ തിരഞ്ഞെടുത്തത്. നേരത്തേ ഗംഭീറുമായി ബി.സി.സി.ഐ.യുടെ ക്രിക്കറ്റ് ഉപദേശകസമിതി അംഗങ്ങൾ അഭിമുഖം നടത്തിയിരുന്നു. 2027 ഡിസംബര്‍ 31 വരെ മൂന്നര വര്‍ഷത്തേക്കാണ് നിയമനം

58 ടെസ്റ്റില്‍ 104 ഇന്നിങ്സില്‍നിന്ന് 4154 റണ്‍സും 147 ഏകദിനത്തില്‍നിന്ന് 5238 റണ്‍സും 37 ടി-20യില്‍നിന്ന് 932 റണ്‍സും ഗംഭീര്‍ നേടിയിട്ടുണ്ട്. കഴി‍ഞ്ഞ ഐപിഎല്‍ സീസണില്‍ ഗൗതം ഗംഭീറിനെ മെന്‍ററാക്കിയ കൊല്‍ക്കത്ത 10 വര്‍ഷത്തെ ഇടവേളക്കുശേഷം ഐപിഎല്ലില്‍ കിരീടം നേടിയിരുന്നു. ഇതിനുമുന്‍പ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിലായിരുന്നു ഗംഭീര്‍ പ്രവര്‍ത്തിച്ചത്. അവിടെ കെ.എല്‍. രാഹുലിന്റെ നേതൃത്വത്തിലുള്ള ടീമിനെ രണ്ടുവര്‍ഷം തുടര്‍ച്ചയായി പ്ലേഓഫിലെത്തിച്ചു.

ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലെത്തിച്ചാണ് ദ്രാവിഡ് പടിയിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പ് വരേയായിരുന്നു ദ്രാവിഡിന്റെ കാലാവധി. എന്നാല്‍ ബിസിസിഐയുടെ അഭ്യര്‍ഥന മാനിച്ച് ട്വന്റി-20 ലോകകപ്പ് വരെ ദ്രാവിഡ് തുടരുകയായിരുന്നു.
<BR>
TAGS : INDIAN CRICKET TEAM | GAMBHIR
SUMMARY : Gautam Gambhir is the new coach of the Indian cricket team

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *