ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി; നഷ്ടമായത് 15 ലക്ഷത്തിലേറെ രൂപ

ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി; നഷ്ടമായത് 15 ലക്ഷത്തിലേറെ രൂപ

സാമ്പത്തിക തട്ടിപ്പിന് ഇരയായെന്ന വെളിപ്പെടുത്തലുമായി യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ അധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. മുംബൈ സൈബര്‍ വിഭാഗം, സിബിഐ എന്നീ ഏജന്‍സികളില്‍ നിന്നാണെന്ന് പറഞ്ഞ് വിളിച്ച സംഘം 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായാണ് പരാതി. സംഭവത്തില്‍ പത്തനംതിട്ട കീഴ്വായ്പൂര്‍ പോലീസ് കേസെടുത്തു.

ഗീവര്‍ഗീസ് കൂറിലോസിന്റെ പേരില്‍ മുംബൈയില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അതുവഴി കള്ളപ്പണ ഇടപാട് നടന്നെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. രണ്ട് ഫോണ്‍ നമ്പറില്‍ നിന്നും വീഡിയോ കോള്‍ വഴി ഭീഷണിയുണ്ടായത്. രണ്ട് തവണയായി 15,01186 രൂപ നല്‍കി. മുംബൈ സൈബര്‍ വിഭാഗം, സിബിഐ എന്നീ ഏജന്‍സികളില്‍ നിന്നെന്ന് വിശ്വസിപ്പിച്ച സംഘം, ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ വീഡിയോ കോള്‍ ചെയ്തു.

തുടര്‍ന്ന് താങ്കള്‍ വെര്‍ച്വല്‍ അറസ്റ്റില്‍ ആണെന്ന് തട്ടിപ്പുകാര്‍ അറിയിച്ചു. കൂറിലോസിന്റെ അക്കൗണ്ടില്‍ നിന്നും സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്നുമായി 15,01,186 രൂപയാണ് തട്ടിയെടുത്തത്. പോലീസ് അന്വേഷണം തുടങ്ങി.

TAGS : KERALA | ONLINE FRAUD
SUMMARY : Geevarghese Mar Kourilos Victim of Online Fraud; The loss is more than 15 lakh rupees

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *