കരസേന മേധാവിയായി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റെടുത്തു

കരസേന മേധാവിയായി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റെടുത്തു

കരസേന മേധാവിയായി ചുമതലയേറ്റ് ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി. 30 – ാമത് കരസേന മേധാവിയായാണ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചുലതലയേറ്റിരിക്കുന്നത്. കരസേനയുടെ ആസ്ഥാനത്ത് വച്ച്‌ നടന്ന ചടങ്ങിലാണ് ഉപേന്ദ്ര ദ്വിവേദി സ്ഥാനം ഏറ്റെടുത്തത്.

ജനറല്‍ ഉപേന്ദ്ര ദ്വിവേദി കരസേന ഉപമേധാവിയായി സ്ഥാനം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന് സ്ഥാനകയറ്റം ലഭിച്ചിരിക്കുന്നത്. നിലവിലെ കരസേന മേധാവിയായിരുന്ന ജനറല്‍ മനോജ് പാണ്ഡേ വിരമിച്ച ഒഴിവിലേക്കാണ് കേന്ദ്രം ഉപേന്ദ്ര ദ്വിവേദിയെ നിയമിച്ചിരിക്കുന്നത്.

കിഴക്കൻ ലഡാക്കിലെ എല്‍എസിയിലെ സൈനിക പ്രവർത്തനങ്ങളില്‍ ദീർഘകാലമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ലെഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി. വടക്കൻ ആർമി കമാൻഡറായും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. 1964 ജൂലൈ 1 ന് ജനിച്ച ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി 1984 ല്‍ ഇന്ത്യൻ ആർമിയുടെ ജമ്മു & കശ്മീർ റൈഫിള്‍സില്‍ കമ്മീഷൻ ചെയ്തുകൊണ്ടാണ് സൈനിക ജീവിതം ആരംഭിക്കുന്നത്.

TAGS : ARMY | NATIONAL
SUMMARY : General Upendra Dwivedi took charge as the Army Chief

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *