ശക്തി സൗജന്യ യാത്ര പദ്ധതിയിൽ നിശ്ചിത പ്രായപരിധിയിലുള്ള പുരുഷന്മാരെയും ഉൾപെടുത്തിയേക്കും

ശക്തി സൗജന്യ യാത്ര പദ്ധതിയിൽ നിശ്ചിത പ്രായപരിധിയിലുള്ള പുരുഷന്മാരെയും ഉൾപെടുത്തിയേക്കും

ബെംഗളൂരു: ശക്തി സൗജന്യ യാത്ര പദ്ധതിയിൽ പുരുഷൻമാരെയും ഉൾപെടുത്തുന്നത് പരിഗണനയിലെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. വിധാനസൗധയിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്ക് ഗൃഹ ലക്ഷ്മി പദ്ധതിയിൽ 2,000 രൂപ ലഭിക്കുന്നുണ്ടെന്നും, സൗജന്യ യാത്ര പദ്ധതിയുണ്ടെന്നും എന്നാൽ പുരുഷന്മാർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിശ്ചിത പ്രായപരിധിയിലുള്ള പുരുഷന്മാർക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര നൽകുന്നതിനെക്കുറിച്ച് സർക്കാർ ചർച്ച ചെയ്യുന്നുണ്ട്. ചെറിയ ആൺകുട്ടികൾക്കും സൗജന്യ ബസ് യാത്ര പരിഗണനയിലുണ്ട്. ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: KARNATAKA | SHAKTHI SCHEME
SUMMARY: Deputy CM Shivakumar hints at free bus travel for males

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *