ബെംഗളൂരു വിമാനത്താവളം വഴി ലഹരിക്കടത്ത്; വിദേശവനിത പിടിയിൽ

ബെംഗളൂരു വിമാനത്താവളം വഴി ലഹരിക്കടത്ത്; വിദേശവനിത പിടിയിൽ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം വഴി ലഹരിമരുന്ന് കടത്താൻ ശ്രമിച്ച വിദേശ വനിത പിടിയിൽ. ഘാനയിൽ നിന്നുള്ള ജെന്നിഫർ ആബെയാണ് പിടിയിലായത്. ഇവരിൽ നിന്നും 38.4 കോടി രൂപ വിലമതിക്കുന്ന 3.186 കിലോഗ്രാം കൊക്കെയ്ൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

ദോഹയിൽ നിന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് ജെന്നിഫർ ആബെ ബെംഗളൂരുവിൽ എത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് ഇവരുടെ കൈവശം രാസലഹരി കണ്ടെത്തിയത്. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയാണ് ഇവരെന്ന് ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

TAGS: ARREST
SUMMARY: Ghana women arrested for trying to smuggle drugs

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *