ബെംഗളൂരു വിമാനത്താവളം വഴി ഗിബ്ബണുകളെ കടത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ

ബെംഗളൂരു വിമാനത്താവളം വഴി ഗിബ്ബണുകളെ കടത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം വഴി ഗിബ്ബണുകളെ കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. മലേഷ്യയിൽ നിന്ന് വന്ന രണ്ട് യാത്രക്കാരുടെ ബാഗുകളിൽ നിന്നാണ് നാല് ഗിബ്ബണുകളെ കണ്ടെത്തിയത്. ട്രോളി ബാഗിലിട്ടാണ് ജീവനുള്ള നാല് ഗിബ്ബണിനെ നഗരത്തിലേക്ക് കൊണ്ടുവന്നത്. വന്യജീവി സംരക്ഷണ പട്ടികയിലുള്ള ഗിബ്ബണുകളെ കടത്തുന്നത് രാജ്യത്ത് കുറ്റകരമാണ്.

യാത്രക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ പരിശോധിക്കുകയായിരുന്നു. സംഭവത്തിൽ എയർപോർട്ട് പോലീസ് കേസെടുത്തു. അടുത്തിടെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ബെംഗളൂരു വിമാനത്താവളം വഴി കടത്തിയ 40 ഇനം അപൂർവ മൃഗങ്ങളെ പിടികൂടിയിരുന്നു. ആൽഡാബ്ര ആമകൾ, ഇഗ്വാനകൾ, ആൽബിനോ വവ്വാലുകൾ, ലുട്ടിനോ ഇഗ്വാനകൾ, ഗിബ്ബൺസ്, അമേരിക്കൻ ചീങ്കണ്ണികൾ എന്നീ മൃഗങ്ങളെയായിരുന്നു കണ്ടെത്തിയിരുന്നത്.

TAGS: BENGALURU | SMUGGLING
SUMMARY: Two arrested in Bengaluru airport for allegedly smuggling agile Gibbons by stuffing them into a bag

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *