ബെംഗളൂരു: ജിഗിനി യുവധാര വെൽഫെയർ അസോസിയേഷൻ ഓണാഘോഷം 10 ന് രാവിലെ 9 മുതൽ നിസർഗ ലേഔട്ടിലെ ലോട്ടസ് പാർട്ടി ഹാളിൽ നടക്കും. രാവിലെ നടക്കുന്ന സാംസ്കാരിക സമ്മേളനം എഴുത്തുകാരൻ ഡോ. ജോർജ് മരങ്ങോലി ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് അരുൺ കുമാർ അധ്യക്ഷത വഹിക്കും. തുടർന്ന് അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. ഉച്ചയ്ക്ക് ഓണസദ്യയും ഉണ്ടാകും.
<BR>
TAGS : ONAM-2024

Posted inASSOCIATION NEWS
