ഗില്ലന്‍ബാരി സിന്‍ഡ്രോം; മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 101 ആയി, 16 പേര്‍ വെന്റിലേറ്ററില്‍

ഗില്ലന്‍ബാരി സിന്‍ഡ്രോം; മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 101 ആയി, 16 പേര്‍ വെന്റിലേറ്ററില്‍

മുംബൈ: മഹാരാഷ്ട്രയില്‍ ഗില്ലന്‍ബാരി സിന്‍ഡ്രോം പടരുന്നു. രോഗബാധിതരുടെ എണ്ണം 101 ആയി ഉയര്‍ന്നു. 68 പുരുഷന്മാര്‍ക്കും 33 സ്ത്രീകള്‍ക്കുമാണ് രോഗം ബാധിച്ചത്. രോഗം ബാധിച്ച് സോളാപൂരില്‍ ഒരാള്‍ മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. 16 പേര്‍ വെന്റിലേറ്ററിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പൂനെ മുനിസിപ്പാലിറ്റി, പിംപ്രി-ചിഞ്ച് വാഡ് മേഖലകളിലാണ് പ്രധാനമായും രോഗം പടരുന്നത്. 95 കേസുകളാണ് ഈ മേഖലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗം ബാധിച്ചവരില്‍ ഇരുപതോളം പേര്‍ പത്തു വയസ്സില്‍ താഴെയാണ്. 50 നും 80 നും ഇടയില്‍ പ്രായമുള്ള 23 കേസുകളും സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.രോഗബാധ രോഗികളുടെ പ്രതിരോധശേഷി ഇല്ലാതാക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.

അതേസമയം ജിബിഎസ് ചികിത്സയ്ക്ക് ചെലവേറിയതാണ് രോഗികള്‍ നേടുന്ന പ്രധാന വെല്ലുവിളി. രോഗികള്‍ക്ക് സാധാരണയായി ഇമ്യൂണോഗ്ലോബുലിന്‍ (ഐവിഐജി) കുത്തിവയ്പ്പുകള്‍ ആവശ്യമായി വരും. ഒരു കുത്തിവെയ്പിന് 20,000 രൂപയോളം വേണ്ടിവരും. ചികിത്സാ ചെലവ് സംബന്ധിച്ച് അധികൃതരുമായി ചര്‍ച്ച നടത്തിയെന്നും, ജിബിഎസ് രോഗികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അറിയിച്ചു.
<br>
TAGS : GUILLAIN BARRE SYNDROME (GBS)
SUMMARY : Gillenbarry syndrome outbreak in Maharashtra.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *