പെരുമ്പാവൂർ പുഴയില്‍ വീണ് പെണ്‍കുട്ടി മരിച്ചു

പെരുമ്പാവൂർ പുഴയില്‍ വീണ് പെണ്‍കുട്ടി മരിച്ചു

കൊച്ചി: പെരുമ്പാവൂര്‍ മുടിക്കലില്‍ പുഴയരികില്‍ നടക്കാനിറങ്ങിയ സഹോദരിമാര്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണു. ഒരാള്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. മുടിക്കല്‍ സ്വദേശി പുളിക്കക്കുടി ഷാജിയുടെ മകള്‍ ഫാത്തിമ (19) ആണ് മരിച്ചത്. ഷാജിയുടെ മറ്റൊരു മകള്‍ ഫര്‍ഹത്തി(15)നെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു.

ഇരുവരും ഒരുമിച്ചാണ് വെള്ളത്തില്‍ വീണത്. ഫയർ ആൻഡ് റെസ്ക്യൂ ടീം സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെട്ടിരുന്നു. ഇരുവരും രാവിലെ നടക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ പുഴയരികിലുള്ള പാറയുടെ മുകളില്‍ വിശ്രമിക്കവെ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് ഇരുവരെയും പുഴയില്‍ നിന്ന് കരയ്ക്കു കയറ്റിയത്. പെരുമ്പാവൂര്‍ മാര്‍ത്തോമ കോളേജിലെ വിദ്യാര്‍ഥിയാണ് ഫാത്തിമ.

TAGS : LATEST NEWS
SUMMARY : Girl dies after falling into Perumbavoor river

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *