യൂട്യൂബ് നോക്കി ഡയറ്റ്; കണ്ണൂരിൽ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

യൂട്യൂബ് നോക്കി ഡയറ്റ്; കണ്ണൂരിൽ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

കണ്ണൂർ: വണ്ണം കുറയ്ക്കാനായി യൂട്യൂബ് നോക്കി ഭക്ഷണം നിയന്ത്രിച്ച 18 കാരിക്ക് ദാരുണാന്ത്യം. കണ്ണൂർ കൂത്തുപറമ്പ് മെരുവമ്പായി സ്വദേശി ശ്രീനന്ദയാണ് മരിച്ചത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണം സംഭവിച്ചത്.

വണ്ണം കുറയ്ക്കാൻ വേണ്ടി ഭക്ഷണത്തിൻ്റെ അളവ് കുറച്ചിരുന്ന പെണ്‍കുട്ടിയുടെ ആമാശയവും അന്നനാളവും അടക്കം ചുരുങ്ങി. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലടക്കം പെണ്‍കുട്ടി ചികിത്സ തേടിയിരുന്നു.

TAGS : LATEST NEWS
SUMMARY : Girl in Kannur dies after watching YouTube on diet

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *