താനൂരിലെ പെണ്‍കുട്ടികളെ സിഡബ്ല്യൂസി കെയര്‍ ഹോമിലേക്ക് മാറ്റി

താനൂരിലെ പെണ്‍കുട്ടികളെ സിഡബ്ല്യൂസി കെയര്‍ ഹോമിലേക്ക് മാറ്റി

താനൂരില്‍ നിന്നും കാണാതായി മുംബെെയിൽ നിന്നും കണ്ടെത്തിയ പെണ്‍കുട്ടികളെ സിഡബ്ല്യൂസി കെയർ ഹോമിലേക്ക് മാറ്റി. വിശദമായ കൗണ്‍സിലിങ്ങിന് ശേഷമായിരിക്കും വീട്ടുകാർക്ക് വിട്ട് നല്‍കുക. ഇന്നലെ ഉച്ചയോടെ നാട്ടിലെത്തിച്ച കുട്ടികളുടെ മൊഴി പോലീസും സിഡബ്ല്യൂസിയും രേഖപ്പെടുത്തിയിരുന്നു.

അന്വേഷണസംഘം ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഗരീബ്രഥ് എക്‌സ്പ്രസ് ട്രെയിനിലാണ് പെണ്‍കുട്ടികളുമായി തിരൂരിലെത്തിയത്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കുശേഷം വൈകീട്ട് തവനൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി.

കുട്ടികളെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് കോഴിക്കോട്ടുനിന്ന് ട്രെയിനില്‍ പന്‍വേലില്‍ എത്തിച്ച എടവണ്ണ സ്വദേശിയായ ആലുങ്ങല്‍ അക്ബര്‍ റഹീമിനെ (26) ശനിയാഴ്ച രാവിലെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് താനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

TAGS : LATEST NEWS
SUMMARY : Girls in Tanur shifted to CWC care home

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *