ഗോകുലം ഗോപാലൻ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായി

ഗോകുലം ഗോപാലൻ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായി

കൊച്ചി: ഫെമ കേസില്‍ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്‍റ് വീണ്ടും ചോദ്യം ചെയ്യുന്നു. അടുത്തിടെ നടത്തിയ ഒരു പ്രധാന നിക്ഷേപവുമായി ബന്ധപ്പെട്ട് ഗോകുലം ഗോപാലന്റെ ഓഫീസിലും ധനകാര്യ സ്ഥാപനങ്ങളിലും ഇ.ഡി. ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ ഗോകുലം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലായിരുന്നു റെയ്ഡ് നടന്നത്. ചിട്ടി ഇടപാടിന്റെ പേരില്‍ ഫെമ നിയമ ലംഘനം നടത്തി എന്ന ആരോപണത്തിലായിരുന്നു ഇ ഡി പരിശോധന.  ‘എമ്പുരാന്‍’ സിനിമയുടെ നിര്‍മാതാവ് കൂടിയാണ് ഗോകുലം ഗോപാലന്‍. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ നിരവധി വിവാദങ്ങളും ഉയര്‍ന്നിരുന്നു.

സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ അടക്കം 24 ഇടങ്ങളില്‍ സിനിമ റീ സെന്‍സര്‍ ചെയ്തിരുന്നു. അനധികൃത സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണത്തില്‍ രണ്ടുവര്‍ഷം മുമ്പ് ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. രാജ്യത്ത് ഉടനീളം 400ലധികം ശാഖകളാണ് ഗോകുലം ചിട്ട്‌സിന് ഉള്ളത്.

TAGS : LATEST NEWS
SUMMARY : Gokulam Gopalan appeared at the ED office in Kochi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *