ഗോകുലം ഗോപാലന് വീണ്ടും ഇഡി നോട്ടീസ്; ഈ മാസം 22 ന് ഹാജരാകാൻ നിര്‍ദേശം

ഗോകുലം ഗോപാലന് വീണ്ടും ഇഡി നോട്ടീസ്; ഈ മാസം 22 ന് ഹാജരാകാൻ നിര്‍ദേശം

കൊച്ചി: വ്യവസായിയും സിനിമ നിര്‍മാതാവുമായ ഗോകുലം ഗോപാലന് വീണ്ടും ഇഡി നോട്ടീസ്. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. നേരിട്ടെത്തുകയോ പ്രതിനിധിയെ അയ്ക്കുകയോ ചെയ്യണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിട്ടുണ്ട്. തിങ്കളാഴ്ച ആറ് മണിക്കൂറോളം ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം കോഴിക്കോട്ടെ ഗോകുലത്തിന്‍റെ കോർപറേറ്റ് ഓഫീസിലും ചെന്നൈ കോടമ്ബാക്കത്തെ ഓഫീസിലും ഇഡി പരിശോധന നടത്തിയിരുന്നു. ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുള്ള ചിട്ടി സ്ഥാപനം വഴി അറുനൂറ് കോടിയോളം രൂപയുടെ വിദേശ നാണയ വിനിമയച്ചട്ടങ്ങളുടെ ലംഘനം നടന്നതായി ഇഡി കണ്ടെത്തി.

TAGS : LATEST NEWS
SUMMARY : Gokulam Gopalan gets another ED notice; directed to appear on 22nd of this month

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *