ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി; ബെളഗാവി – ഹുബ്ബള്ളി ട്രെയിൻ സർവീസുകൾ റദ്ദാക്കി

ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി; ബെളഗാവി – ഹുബ്ബള്ളി ട്രെയിൻ സർവീസുകൾ റദ്ദാക്കി

ബെംഗളൂരു: ബെളഗാവി – ഹുബ്ബള്ളി പാസഞ്ചർ ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. വെള്ളിയാഴ്ച ദുദ്‌സാഗറിനും സൊനാലിമിനും ഇടയിൽ കൽക്കരി കയറ്റിക്കൊണ്ടു പോകുകയായിരുന്ന ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. സംഭവത്തിൽ ട്രെയിനിന്റെ ഒരു ബോഗി മറിഞ്ഞു. സംഭവത്തിൽ ആർക്കും പരുക്കില്ല.

ഗോവയിലെ വാസ്കോയിൽ നിന്ന് ബെള്ളാരി തോരണഗല്ലുവിലെ ജിൻഡാൽ സ്റ്റീൽ മില്ലിലേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ ആണ് അപകടത്തിൽ പെട്ടത്. ആകെയുണ്ടായിരുന്ന 11 ബോഗികളിൽ ഒന്ന് മറിയുകയായിരുന്നു. അപകടത്തെത്തുടർന്ന് ബെളഗാവി, ഹുബ്ബള്ളി റൂട്ടുകളിലെ പാസഞ്ചർ ട്രെയിൻ ഷെഡ്യൂളുകളെ ബാധിച്ചു. ഗോവ വഴി വരുന്ന രണ്ട് ട്രെയിനുകൾ റദ്ദാക്കി. ബെംഗളൂരുവിലെ യശ്വന്ത്പൂരിനും ഗോവയിലെ വാസ്‌കോയ്ക്കും ഇടയിലുള്ള വാസ്‌കോ ഡ ഗാമ എക്‌സ്പ്രസും റദ്ദാക്കി. മറ്റു ചില ട്രെയിനുകൾ മഹാരാഷ്ട്ര വഴി തിരിച്ചുവിട്ടു. ശനിയാഴ്ച ഉച്ചയോടെ ട്രെയിൻ സർവീസ് പുനസ്ഥാപിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

TAGS: KARNATAKA | TRAIN | CANCELLATION
SUMMARY: Goods train derails near Dudhsagar, some passengers trains cancelled and diverted

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *