ബെളഗാവിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി; ഗതാഗതം തടസപ്പെട്ടു

ബെളഗാവിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി; ഗതാഗതം തടസപ്പെട്ടു

കര്‍ണാടക: വടക്കന്‍ കര്‍ണാടകയിലെ ബെളഗാവിയിൽ ​ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. സിറ്റി റെയിൽവേ സ്റ്റേഷൻ പരിസരത്തെ മിലിട്ടറി മ​ഹാദേവ് ക്ഷേത്രത്തിനു സമീപമാണ് ട്രെയിൻ പാളം തെറ്റിയത്. രാവിലെ 7.30ഓടെ സ്റ്റേഷനിലേക്ക് എത്തുന്നതിനിടെയിലാണ് ട്രെയിനിന്റെ രണ്ട് വാ​ഗണുകൾ പാളം തെറ്റിയത്. ഇരുമ്പ് ദണ്ഡുകളുമായി മിറാജിലേക്കു പോവുകയായിരുന്നു ട്രെയിൻ.

സംഭവത്തെത്തുടർന്ന് ഇരു ലെയിനുകളിലൂടെയുമുള്ള ട്രെയിൻ ​ഗതാ​ഗതം തടസപ്പെട്ടു. പാതയിൽ കുറച്ച് മണിക്കൂറുകൾ ​ഗതാ​ഗതം തടസപ്പെട്ടു. റെയിൽവേ ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.
<BR>
TAGS : TRAIN DERAILED | BELAGAVI
SUMMARUY : Goods train derails in Belagavi; Traffic is blocked

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *