ചരക്ക് വാഹനം മറിഞ്ഞ് അപകടം; 30 പേർക്ക് പരുക്ക്

ചരക്ക് വാഹനം മറിഞ്ഞ് അപകടം; 30 പേർക്ക് പരുക്ക്

ബെംഗളൂരു: ചരക്ക് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ 30 പേർക്ക് പരുക്ക്. ചാമരാജ്നഗറിലാണ് അപകടം. തട്ടേക്കരെ മഹാദേശ്വര ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നവരാണ് അപകടത്തിൽ പെട്ടത്. ഹനൂർ താലൂക്കിലെ ഹുനസേപാല്യയ്ക്ക് സമീപം നിയന്ത്രണം വിട്ട ചരക്ക് വാഹനം റോഡിൽ മറിയുകയായിരുന്നു.

വാഹനത്തിൻ്റെ ഡ്രൈവർ നാഗേന്ദ്ര, പിതാവ് മഹാദേവസ്വാമി എന്നിവരുൾപ്പെടെയുള്ളവർക്ക് പരുക്കേറ്റു. അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്. ഹനൂർ വിഎസ് ദൊഡ്ഡി, വോഡയാരപാളയ, കരിയപ്പനതൊടി വില്ലേജുകളിലെ താമസക്കാരാണ് അപകടത്തിൽ പെട്ടത്.

ദീപാവലി അവധിയായതിനാൽ കുടുംബസമേതം എല്ലാവരും ക്ഷേത്രദർശനത്തിനായി പോയതായിരുന്നു. പരുക്കേറ്റവർ ചാമരാജനഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (സിഐഎംഎസ്) ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഹനൂർ പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Goods vehicle topples on road in Hanur taluk, over 30 injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *