ഗൂഗിൾ മാപ്പ് ചതിച്ചു; പണി തീരാത്ത പാലത്തിൽ നിന്ന് താ‍ഴെ വീണ് മൂന്നു കാർ യാത്രികർ മരിച്ചു

ഗൂഗിൾ മാപ്പ് ചതിച്ചു; പണി തീരാത്ത പാലത്തിൽ നിന്ന് താ‍ഴെ വീണ് മൂന്നു കാർ യാത്രികർ മരിച്ചു

ലഖ്‌നോ: ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ യാത്ര ചെയ്ത മൂവര്‍സംഘം പണിതീരാത്ത പാലത്തില്‍ നിന്ന് താഴേക്ക് വീണ് മരിച്ചു. ഉത്തര്‍പ്രദേശിലെ ബറെയ്‍ലിയെയും ബദാവൂൻ ജില്ലയെയും ബന്ധിപ്പിച്ചുകൊണ്ട് രാംഗംഗ നദിക്ക് കുറുകെ പണിയുന്ന പാലത്തിലാണ് അപകടം നടന്നത്. കാര്‍ യാത്രക്കാരായ മെയിൻപുരി സ്വദേശി കൗശൽകുമാർ, ഫറൂഖാദ് സ്വദേശികളായ വിവേക് കുമാർ, അമിത് കുമാർ എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്. ഞായറാഴ്ച രാവിലെയാണ് സംഭവം പുറം ലോകമറിഞ്ഞത്. മണല്‍ത്തിട്ടയില്‍ വീണ കാര്‍ തകര്‍ന്നനിലയില്‍ രാവിലെ  പ്രദേശവാസികളാണ് കണ്ടത്. കാറിനകത്ത് മൂന്നുപേരെ മരിച്ച നിലയിലും കണ്ടെത്തി.

ദതാഗഞ്ചില്‍ നിന്ന് ഫരീദ്പൂരിലേക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവരെന്നും ഗൂഗിള്‍ മാപ് ഉപയോഗിച്ച് വഴിനോക്കിയാണ് പോയിരുന്നതെന്നും പോലീസ് സ്ഥിരീകരിച്ചു. പാലം പണിതീരാതെ കിടക്കുകയായിരുന്നെന്ന വിവരം ഇവര്‍ക്ക് അറിയാന്‍ സാധിച്ചില്ല. വേഗതയില്‍ വന്ന കാര്‍ പാലം അവസാനിക്കുന്നിടത്ത് നിര്‍ത്താന്‍ ഡ്രൈവര്‍ക്കും കഴിഞ്ഞില്ല. ഇതോടെ, പാലത്തില്‍ നിന്ന് 25 അടി താഴേക്ക് വീണ് മൂവരും മരിക്കുകയായിരുന്നു. നേരത്തെ ഇവിടെയുണ്ടായിരുന്ന പാലം 2022ലെ പ്രളയത്തില്‍ തകര്‍ന്നുപോയിരുന്നു. പാലത്തിന്റെ പുനര്‍നിര്‍മാണം തുടങ്ങിയെങ്കിലും പണി പൂര്‍ത്തിയായിരുന്നില്ല.
<BR>
TAGS : GOOGLE MAP | UTTAR PRADESH
SUMMARY : Google Maps cheated; Three car passengers died after falling down from the unfinished bridge

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *