മഹാ കുംഭമേള; ഗൂഗിൾ നാവിഗേഷനുമായി ബന്ധിപ്പിക്കാന്‍ ധാരണ

മഹാ കുംഭമേള; ഗൂഗിൾ നാവിഗേഷനുമായി ബന്ധിപ്പിക്കാന്‍ ധാരണ

ഉത്തർപ്രദേശ്: ജനുവരിയിൽ നടക്കുന്ന മഹാ കുംഭമേളയിൽ നാവിഗേഷൻ സംവിധാനവുമായി സംയോജിപ്പിക്കാനൊരുങ്ങി ഗൂഗിൾ. ഇതിനായി ഗൂഗിളും പ്രയാഗ്‌രാജ് മേള അതോറിറ്റിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. നാവിഗേഷൻ സംവിധാനവുമായി ബന്ധിപ്പിക്കുന്നതിലൂടെ ഭക്തർക്ക് പ്രദേശത്തെ വിവിധ സ്ഥലങ്ങൾ, അഖാരകൾ, സന്യാസി മഠങ്ങൾ തുടങ്ങിയവ ഗൂഗിൾ മാപ്പിലൂടെ കണ്ടെത്താനാകും.

ഫീച്ചർ ഈ മാസം അവസാനമോ ഡിസംബർ ആദ്യമോ അവതരിപ്പിച്ചേക്കും. പ്രമുഖ റോഡുകൾ, മതപരമായ സ്ഥലങ്ങൾ, ഘാട്ടുകൾ, അഖാഡകൾ, ശ്രദ്ധേയരായ സന്യാസിമാരുടെ സ്ഥാനങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ, ഒരു താത്‌കാലിക നഗരത്തിനായി മാത്രം ഗൂഗിൾ ഒരു നാവിഗേഷൻ സൃഷ്‌ടിക്കുന്നത് ഇതാദ്യമായാണ്.

അതേസമയം കുംഭമേളയുടെ വീഡിയോ പകർത്തുന്നതിനും റീലുകൾ നിർമ്മിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ആൾക്കൂട്ടം നിയന്ത്രിക്കാനായാണ് വിലക്കേർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.സെൽഫി എടുക്കുന്നവരെയും റീൽ നിർമ്മിക്കുന്നവരെയും പ്രത്യേകം നിരീക്ഷിക്കാൻ ജില്ലാ ഭരണകൂടം പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.

TAGS: NATIONAL | MAHA KUMBHMELA
SUMMARY: For The First Time, Pilgrims Can Use Google To Navigate Ghats, Akharas & Saints

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *