ഗൂഗിളിന്റെ ഏറ്റവും വലിയ ക്യാമ്പസ്‌ ബെംഗളൂരുവിൽ പ്രവർത്തനമാരംഭിച്ചു

ഗൂഗിളിന്റെ ഏറ്റവും വലിയ ക്യാമ്പസ്‌ ബെംഗളൂരുവിൽ പ്രവർത്തനമാരംഭിച്ചു

ബെംഗളൂരു: ഗൂഗിളിന്റെ ഏറ്റവും വലിയ ക്യാമ്പസായ അനന്ത ബെംഗളൂരുവിൽ പ്രവർത്തനമാരംഭിച്ചു. അനന്ത ക്യാമ്പസ്‌ ലോകത്തെതന്നെ തങ്ങളുടെ വലിയ ഓഫീസുകളിൽ ഒന്നാണെന്ന് ഗൂഗിൾ ബ്ലോഗിൽ വ്യക്തമാക്കി. മഹാദേവപുരയിലാണ് പുതിയ ക്യാമ്പസ്‌ തുറന്നത്.

5000ത്തിലധികം ജീവനക്കാർക്ക് തൊഴിൽ നൽകുന്നത് പുതിയ ക്യാമ്പസ്‌ 16 ലക്ഷം സ്ക്വയർഫീറ്റിലാണ് തുറന്നിട്ടുള്ളത്. ഗൂഗിളിന്റെ ആൻഡ്രോയ്ഡ്, സേർച്ച്, ഗൂഗിൾ പേ, ക്ലൗഡ്, മാപ്സ്, പ്ലേ, ഡീപ്മൈൻഡ് ടീമുകൾ ഇവിടെ പ്രവർത്തിക്കും. പരിധിയില്ലാത്തത് എന്ന് അർഥംവരുന്ന

സംസ്കൃത വാക്കിൽനിന്നാണ് അനന്ത എന്ന് ക്യാമ്പസിനു ഗൂഗിൾ പേരിട്ടിരിക്കുന്നത്. കാഴ്ചപരിമിതർക്കും സഹായകരമായ രീതിയിലാണ് കെട്ടിടത്തിൽ ഫ്ളോറിങ്‌. ജീവനക്കാർ ഒത്തുചേരുന്ന പ്രധാനസ്ഥലത്തിന് സഭ എന്നാണ് പേരിട്ടിരിക്കുന്നത്.

TAGS: BENGALURU
SUMMARY: Google unveils Ananta, its largest campus in India at Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *