331 വ്യാജ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ

331 വ്യാജ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ

ന്യൂഡൽഹി: പ്ലേ സ്റ്റോ റിൽ നിന്ന് 331 വ്യാജ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ. വിവിധ ആപ്പുകളുടെ സൈബർ ഭീഷണിയുണ്ടാക്കുന്ന വ്യാജ പതിപ്പുകളാണ് നീക്കം ചെയ്തത്. വിപിഎൻ ആപ്പുകൾ, വിവിധ ഗെയിം ആപ്പുകൾ, കാമറ ആപ്പുകൾ, ഹെൽത്ത് ട്രാക്കറുകൾ തുടങ്ങിയ ആപ്പുകളുടെ വ്യാജനുകളാണ് നീക്കം ചെയ്തത്.

6 കോടിയോളം പേർ ഇൻസ്റ്റാൾ ചെയ്ത ആപ്പുകളാണ് ഇവ. ഇത്തരം ആപ്പുകൾ വ്യക്തിപരമായ വിവരങ്ങൾ ചോർത്തിയതായി പ്രമുഖ സൈബർ സുരക്ഷാ സ്ഥാപനമായ ബീറ്റ് ഡിഫൻഡർ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. വേപ്പർ ഓപ്പറേഷൻ എന്ന് പേരിട്ടിരിക്കുന്ന ഈ തട്ടിപ്പിപ്പിന് ആൻഡ്രോയ്ഡ് 13 -ൻ്റെ സുരക്ഷയെ മറികടക്കാൻ കഴിഞ്ഞിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
<br>
TAGS : FAKE APPS
SUMMARY : Google removes 331 fake apps from Play Store

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *