വടിവാളുമായി ബസ് ആക്രമിച്ച ഗുണ്ടയെ പോലീസ് വെടിവെച്ചു പിടികൂടി

വടിവാളുമായി ബസ് ആക്രമിച്ച ഗുണ്ടയെ പോലീസ് വെടിവെച്ചു പിടികൂടി

ബെംഗളൂരു: വടിവാളുമായി ബസ് ആക്രമിച്ച ഗുണ്ടയെ വെടിവച്ചു വീഴ്ത്തി പിടികൂടി. ബെംഗളൂരു- മൈസുരു ദേശീയപാതയിലുള്ള ദേവരായപട്ടണയിൽ കഴിഞ്ഞദിവസം പുലര്‍ച്ചെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ ഹാസന്‍ പോലീസാണ് വെടിവെച്ചു വീഴ്ത്തിയത്. ഹാസന്‍ സ്വദേശിയും നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയുമായ മനു ആണ് പിടിയിലായത്.

കസ്റ്റഡിയിലെടുത്തു വാഹനത്തില്‍ കൊണ്ടുവരുമ്പോള്‍ പൊലീസിനെ ആക്രമിച്ചതോടെയാണു വെടിവെയ്പ്പുണ്ടായത്. ബെംഗളുരുവില്‍ നിന്ന് മംഗളുരുവിലേക്ക് യാത്രക്കാരുമായി പോയ ബസ് മുമ്പിലുണ്ടായിരുന്ന കാറിനെ മറികടന്നതായിരുന്നു പ്രകോപനം. ദേശീയപാതയിൽ പലയിടത്തായി കാർ ബസിനു തടസ്സം സൃഷ്ടിച്ചു സഞ്ചരിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു.

ഹാസനിലേക്കു കൊണ്ടുവരുന്നതിനിടെ മനു പോലീസിനെ ആക്രമിച്ചു. മൂത്രമൊഴിക്കാനായി വാഹനം നിര്‍ത്തിയപ്പോഴായിരുന്നു ആക്രമണം. തുടര്‍ന്നാണു വെടിവയ്പ്പുണ്ടായത്. വെടിവെച്ചു വീഴ്ത്തിയ ഇയാളെ ഹാസന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

TAGS: BENGALURU | ARREST
SUMMARY: Goonda arrested for attacking bus to Mangalore with sword

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *