മുണ്ടക്കൈ – ചൂരല്‍മല ദുരിതബാധിതര്‍ക്കുള്ള ആശ്വാസ ധനസഹായം 9 മാസം കൂടി നീട്ടി സര്‍ക്കാര്‍ ഉത്തരവ്

മുണ്ടക്കൈ – ചൂരല്‍മല ദുരിതബാധിതര്‍ക്കുള്ള ആശ്വാസ ധനസഹായം 9 മാസം കൂടി നീട്ടി സര്‍ക്കാര്‍ ഉത്തരവ്

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ – ചൂരല്‍മല ദുരിതബാധിതർക്കുള്ള അടിയന്തര ആശ്വാസ ധനസഹായം നീട്ടി സർക്കാർ ഉത്തരവ്. 300 രൂപ വീതം 30 ദിവസത്തേക്കുള്ള സഹായം 9 മാസത്തേക്കു കൂടി നീട്ടിയാണ് ഉത്തരവ്. സഹായധനം നല്‍കുന്നതിന് ആവശ്യമായ എസ്ഡിആർഎഫ് ഫണ്ടില്‍ നിന്നും സിഎംഡിആർഎഫ് ഫണ്ടില്‍ നിന്നും വഹിക്കണമെന്നും ഉത്തരവ്.

അതേസമയം ദുരന്തബാധിതര്‍ക്കായുള്ള മാതൃകാ ടൗണ്‍ഷിപ്പിന്റെ നിര്‍മാണം ആരംഭിച്ചു. ഓരോ കുടുംബങ്ങള്‍ക്കും ഏഴ്‌ സെന്റില്‍ ആയിരം ചതുരശ്രയടി വീടാണ്‌ നിർമിച്ചുനല്‍കുന്നത്‌. രണ്ട് കിടപ്പുമുറി, പ്രധാന മുറി, സിറ്റൗട്ട്, ലിവിങ് റൂം, പഠനമുറി, ഡൈനിങ് ഹാള്‍, അടുക്കള, സ്റ്റോർഏരിയ, ശുചിമുറി എന്നിവ വീടുകളിലുണ്ടാവും.

ഭാവിയില്‍ രണ്ടു നിലയാക്കാൻ കഴിയുന്ന നിലയില്‍ പ്രകൃതിദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ള അടിത്തറയാണ്‌ ഒരുക്കുക. മുകള്‍ നിലയിലേക്ക്‌ പടികളുമുണ്ടാകും. ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്റർ, മള്‍ട്ടി പർപ്പസ്‌ ഹാള്‍, ലൈബ്രറി എന്നിവ ടൗണ്‍ഷിപ്പിലുണ്ടാകും. ആറുമാസംകൊണ്ട്‌ പ്രവൃത്തി പൂർത്തിയാക്കും. ടൗണ്‍ഷിപ്പിലേക്ക്‌ വരാത്ത കുടുംബങ്ങള്‍ക്ക്‌ 15 ലക്ഷം രൂപവീതം നല്‍കും.

TAGS : WAYANAD LANDSLIDE
SUMMARY : Government order extends relief assistance for Mundakai – Chooralmala victims for another 9 months

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *