സിനിമ ടിക്കറ്റിനും, ഒടിടി സബ്സ്ക്രിപ്‌ഷനും സെസ്; ബില്ലിന് ഗവർണറുടെ അനുമതി

സിനിമ ടിക്കറ്റിനും, ഒടിടി സബ്സ്ക്രിപ്‌ഷനും സെസ്; ബില്ലിന് ഗവർണറുടെ അനുമതി

ബെംഗളൂരു: കർണാടകയിൽ സിനിമ ടിക്കറ്റിനും, ഒടിടി സബ്സ്ക്രിപ്‌ഷനും സെസ് ഏർപ്പെടുത്താൻ നിർദേശിച്ച കർണാടക സിനി ആൻഡ് കൾച്ചറൽ ആക്ടിവിസ്റ്റ്‌സ് ബില്ലിന് അനുമതി നൽകി ഗവർണർ താവർചന്ദ് ഗെലോട്ട്. ജൂലൈയിലാണ് ബിൽ സംസ്ഥാന നിയമസഭയിൽ പാസാക്കിയത്. സിനിമാപ്രവർത്തകരുടെയും മറ്റു കലാകാരൻമാരുടെയും ക്ഷേമപ്രവർത്തനത്തിനുള്ള തുക കണ്ടെത്താനായാണ് 1 മുതൽ 2 ശതമാനം വരെ സെസ് ഈടാക്കാൻ സർക്കാർ തീരുമാനിച്ചത്.

കലാപ്രവർത്തകരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായുള്ള തുക കണ്ടെത്താനും സാമൂഹ്യസുരക്ഷ ഉറപ്പാക്കാനും പതിനേഴംഗ ബോർഡ് രൂപീകരിക്കും. സർക്കാർ നിർദ്ദേശിക്കുന്നവരായിരിക്കും ബോർഡിലെ അംഗങ്ങൾ. സെസിൽ നിന്ന് ലഭിക്കുന്ന തുക സർക്കാർ കർണാടക സിനി ആന്റ് കൾച്ചറൽ ആക്ടിവിസ്റ്റ്സ് വെൽഫെയർ ബോർഡിന് കൈമാറും. സിനിമാ ടിക്കറ്റുകൾക്ക് ഇതിനകം തന്നെ ജിഎസ്ടി ബാധകമായതിനാൽ, സെസ് മാത്രമേ ഈടാക്കാൻ കഴിയൂവെന്ന് തൊഴിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് മൊഹ്‌സിൻ വ്യക്തമാക്കി.

TAGS: KARNATAKA | CESS
SUMMARY: Karnataka governor approves bill imposing cess on movie tickets, OTT subscription

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *