ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബില്ലിന് ഗവർണര്‍ അനുമതി നല്‍കി

ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബില്ലിന് ഗവർണര്‍ അനുമതി നല്‍കി

ബെംഗളൂരു : ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബിൽ 2024-ന് ഗവർണർ താവർചന്ദ് ഗെഹ്‌ലോത് അംഗീകാരം നൽകി. നിയമസഭയിലും നിയമനിർമാണ കൗൺസിലിലും പാസാക്കിയ ബിൽ ഗവർണർക്ക് അയച്ചിരുന്നെങ്കിലും ബിജെപിയുടെ എതിർപ്പിനെത്തുടർന്ന് കൂടുതൽ വ്യക്തതയ്ക്കുവേണ്ടി ബിൽ തിരിച്ചയച്ചിരുന്നു.

ബെംഗളൂരു കോർപ്പറേഷനെ വിവിധ മുനിസിപ്പൽ കോർപ്പറേഷനുകളായി വിഭജിക്കുന്നതാണ് ബിൽ. ഓരോ കോർപ്പറേഷനുകളിലും കുറഞ്ഞത് 10 ലക്ഷം ആളുകളെന്നാണ് കണക്കാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയായിരിക്കും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ എക്‌സ് ഒഫീഷ്യോ ചെയർപേഴ്‌സൺ. ബെംഗളൂരു നഗരവികസനത്തിന്റെ ചുമതലയുള്ള മന്ത്രിയായിരിക്കും വൈസ് ചെയർപേഴ്‌സൺ.
<BR>
TAGS : GREATER BENGALURU GOVERNANCE BILL
SUMMARY : Governor gave approval to Greater Bengaluru Governance Bill

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *