മുഡ കേസുമായി ബന്ധപ്പെട്ട പരാമർശം; മന്ത്രി സമീർ അഹ്മദ് ഖാനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ നിർദേശം

മുഡ കേസുമായി ബന്ധപ്പെട്ട പരാമർശം; മന്ത്രി സമീർ അഹ്മദ് ഖാനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ നിർദേശം

ബെംഗളൂരു: വഖഫ് മന്ത്രി ബി. ഇസഡ്. സമീർ അഹമ്മദ് ഖാനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ ഗവർണർ താവർചന്ദ് ഗെലോട്ട് നിർദേശിച്ചു. സംസ്ഥാന സ്‌പെഷ്യൽ സെക്രട്ടറി അഡ്വക്കേറ്റ് ജനറലിന് ഇത് സംബന്ധിച്ച് ഗവർണർ കത്തയച്ചു. ഹൈക്കോടതി വിധിക്കെതിരെ ആരോപണം ഉന്നയിച്ചതിനാണ് നടപടി.

ഇക്കഴിഞ്ഞ സെപ്റ്റംബർ 26 ന് മാധ്യമ ചർച്ചയ്‌ക്കിടെ സമീർ അഹമ്മദ് ഖാൻ നടത്തിയ അഭിപ്രായങ്ങളെ തുടർന്നാണ് നടപടി. മുഡ കേസ് സംബന്ധിച്ച ഹൈക്കോടതി വിധിയെ രാഷ്‌ട്രീയ വിധിയാണെന്ന് മന്ത്രി പരാമർശിച്ചിരുന്നു.

ഇത്തരമൊരു പരാമർശം കോടതിയുടെ അധികാരത്തെയും അന്തസ്സിനെയും തുരങ്കം വയ്‌ക്കുന്നതാണെന്ന് ആരോപിച്ച് കോടതിയലക്ഷ്യത്തിന് ചൂണ്ടിക്കാട്ടി ഖാനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ എബ്രഹാം ടി.ജെ. ഗവർണർക്ക് പരാതി നൽകിയിരുന്നു. പരാതി വിശദമായി പഠിച്ചതായും പ്രഥമദൃഷ്ട്യാ മന്ത്രിയുടെ പരാമർശം കുറ്റകരമാണെന്നും ഗവർണർ വ്യക്തമാക്കി.

TAGS: KARNATAKA | ZAMEER AHMED KHAN
SUMMARY: Karnataka governor seeks contempt of court against minister for remarks on HC

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *