വിഷയം ഗൗരവതരം: പി വി അൻവറിൻ്റെ വെളിപ്പെടുത്തലിൽ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടി

വിഷയം ഗൗരവതരം: പി വി അൻവറിൻ്റെ വെളിപ്പെടുത്തലിൽ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടി

തിരുവനന്തപുരം: പി വി അൻവർ എം എൽ എ ഉന്നയിച്ച ഫോൺ ചോർത്തൽ ആരോപണത്തില്‍ വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സ്ഥിതി അതീവ ഗൗരവമേറിയതാണെന്നാണ് രാജ്ഭവന്‍ വിലയിരുത്തുന്നത്.  മന്ത്രിമാരുടെ ഫോൺ ചോർത്തുന്നു എന്നതും താനും ഫോൺ ചോർത്തി എന്ന അൻവറിന്‍റെ തുറന്ന് പറച്ചിലും ഗൗരവതരമാണ്. ഗവര്‍ണര്‍ കത്തില്‍ പറയുന്നു. വിഷയത്തില്‍ നടപടിയും വിശദീകരണവും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. ഗവര്‍ണറുടെ കത്തില്‍ സര്‍ക്കാരിനും അന്‍വറിനും വിമര്‍ശനമുണ്ട്. സര്‍ക്കാര്‍ കാര്യങ്ങളില്‍ ചിലര്‍ ഇടപെടുന്നു എന്നാണ് ഗവര്‍ണര്‍ കത്തില്‍ വ്യക്തമാകുന്നത്. പോലീസ് ഉദ്യോഗസ്ഥരും ക്രിമിനലുകളും തമ്മില്‍ അവിശുദ്ധ ബന്ധം ഉണ്ടെന്ന് തെളിയുന്നു. അന്‍വര്‍ സ്വന്തം നിലക്ക് ഫോണ്‍ ചോര്‍ത്തിയതും ഗുരുതര കുറ്റമാണെന്നും കത്തില്‍ പറയുന്നു.

എഡിജിപിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ അടക്കം ഫോണ്‍ ചോര്‍ത്തിയെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അന്‍വര്‍ ആരോപിച്ചിരുന്നു. താനും ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ തുറന്നുപറയുകയും ചെയ്തിരുന്നു. മലപ്പുറം പോലീസിലെ മോഹന്‍ദാസ് എന്ന ഉദ്യോഗസ്ഥനെ എസ്.പി. സുജിത്ദാസ് ഫോണ്‍ ചോര്‍ത്തലിന് ഉപയോഗിച്ചതായും അന്‍വര്‍ ആരോപിച്ചിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി വിശദീകരിക്കാന്‍ ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്. പുറത്തുവന്ന സംഭാഷണങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരും ക്രിമിനലുകളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ്. സ്വന്തം നിലയ്ക്ക് ഫോണ്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ കുറ്റസമ്മതം ഗൗരവത്തോടെ കാണണമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നു.
<br>
TAGS : PV ANVAR MLA | GOVERNOR
SUMMARY : Governor seeks report from Chief Minister on PV Anwar’s disclosure

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *