സിദ്ധാർഥ ട്രസ്റ്റിന് ഭൂമി അനുവദിച്ച സംഭവം; വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ

സിദ്ധാർഥ ട്രസ്റ്റിന് ഭൂമി അനുവദിച്ച സംഭവം; വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ

ബെംഗളൂരു: എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മകനും സംസ്ഥാന മന്ത്രിയുമായ പ്രിയങ്ക് ഖാർഗെയും കുടുംബവും അംഗങ്ങളായ സിദ്ധാർഥ ട്രസ്റ്റിന് ബെംഗളൂരുവിലെ എയ്‌റോസ്‌പേസ് പാർക്കിൽ ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് സർക്കാരിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ താവർചന്ദ് ഗെലോട്ട്. എയ്‌റോസ്‌പേസ് പാർക്കിൽ

5 ഏക്കർ ഭൂമിയാണ് ട്രസ്റ്റിന് അനുവദിച്ചിരുന്നത്. സംഭവത്തിന്റെ മുഴുവൻ വിശദാംശങ്ങളും ഉടൻ നൽകാണാമെന്നു ഗവർണർ ആവശ്യപ്പെട്ടു. എയ്‌റോസ്‌പേസ് സംരംഭകർക്ക് നൽകേണ്ട പ്ലോട്ടുകളാണ് സ്വാധീനം ഉപയോഗിച്ച് കെഐഎഡിബിയിൽ നിന്ന് ഇവർ ട്രസ്റ്റിമാരായ സിദ്ധാർഥ ട്രസ്റ്റിന് അനുവദിച്ചിരിക്കുന്നത്. വിഷയത്തിൽ ബിജെപി നേതാവ് ചളവടി നാരായൺ സ്വാമി ഗവർണർക്ക് പരാതി നൽകിയിരുന്നു.

TAGS: KARNATAKA | GOVERNOR
SUMMARY: Karnataka Governor seeks explanation from govt on land allotment to sidhartha trust

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *