സ്വകാര്യ നഴ്സിങ്‌ കോളേജുകളിൽ 20 ശതമാനം സീറ്റുകൾ മാനേജ്മെന്റ് ക്വാട്ടയായി പരിഗണിക്കും

സ്വകാര്യ നഴ്സിങ്‌ കോളേജുകളിൽ 20 ശതമാനം സീറ്റുകൾ മാനേജ്മെന്റ് ക്വാട്ടയായി പരിഗണിക്കും

ബെംഗളൂരു: സംസ്ഥാനത്തെ സ്വകാര്യ ബി.എസ്.സി. നഴ്സിംഗ് കോളേജുകളിൽ 20 ശതമാനം സീറ്റുകൾ മാനേജ്മെന്റ് ക്വാട്ടയായി പരിഗണിക്കുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 2024-25 അധ്യയന വർഷം മുതൽ പുതിയ തീരുമാനം പ്രാബല്യത്തിലുണ്ടാകും. സ്വകാര്യ നഴ്‌സിംഗ് കോളേജുകളിലെ ബിഎസ്‌സി കോഴ്‌സുകളുടെ 80 ശതമാനം സീറ്റുകളും കർണാടക പരീക്ഷാ അതോറിറ്റി (കെഇഎ) സിഇടി കൗൺസിലിംഗിലൂടെയാണ് നിലവിൽ നടക്കുന്നത്. ഇക്കാരണത്താലാണ് ബാക്കി 20 ശതമാനം മാനേജ്‌മെൻ്റ് ക്വാട്ടയിലേക്ക് ഉൾപെടുത്തിയതെന്ന് വകുപ്പ് അധികൃതർ പറഞ്ഞു.

80 ശതമാനം സീറ്റുകളിൽ 20 ശതമാനം സീറ്റുകൾ സർക്കാർ ക്വോട്ട സീറ്റുകളായും 60 ശതമാനം സ്വകാര്യ ക്വാട്ട സീറ്റുകളായും കെഇഎ നിശ്ചയിച്ചിട്ടുണ്ട്. കർണാടക സ്റ്റേറ്റ് അസോസിയേഷൻ ഓഫ് മാനേജ്‌മെൻ്റ് ഓഫ് നഴ്‌സിംഗ് ആൻഡ് അലൈഡ് ഹെൽത്ത് സയൻസസ്, കർണാടക സ്റ്റേറ്റ് പ്രൈവറ്റ് മാനേജ്‌മെൻ്റ് അസോസിയേഷൻ ഓഫ് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂഷൻസ്, നവ കല്യാണ കർണാടക നഴ്‌സിംഗ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെൻ്റ് അസോസിയേഷൻ എന്നിവ സംസ്ഥാന സർക്കാരുമായി ഇത് സംബന്ധിച്ച് സമവായ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.

TAGS: KARNATAKA | MEDICAL SEATS
SUMMARY: Karnataka government fixes 20% B.Sc nursing seats as management quota

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *