വിധാൻസൗധയിൽ അവധിദിവസങ്ങളിൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചേക്കും

വിധാൻസൗധയിൽ അവധിദിവസങ്ങളിൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചേക്കും

ബെംഗളൂരു : വിധാൻസൗധ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരമൊരുക്കി കര്‍ണാടക സര്‍ക്കാര്‍. പ്രത്യേക വ്യവസ്ഥകളോടെ വിധാൻസൗധയിൽ ടൂർ പ്രോഗ്രാം നടപ്പാക്കാന്‍ ടൂറിസം വകുപ്പിന് സര്‍ക്കാര്‍ അനുമതി നൽകിയതായി ഡെക്കാൻ ഹെറാൾഡ് റിപ്പോര്‍ട്ട് ചെയ്തു. പൊതുഅവധി ദിവസങ്ങളിൽ രാവിലെ എട്ടിനും വൈകീട്ട് ആറിനും ഇടയിലാണ് സന്ദര്‍ശനത്തിന് അനുമതി. നിലവില്‍ സന്ദർശകർക്ക് വിധാൻസൗധയുടെ പുറത്തുനിന്ന് ഫോട്ടോയെടുക്കാൻമാത്രമേ അനുമതിയുള്ളൂ.

കർണാടകയുടെ രാഷ്ട്രീയ, സാംസ്കാരിക പൈതൃകത്തിൽ വിധാന സൗധയുടെ പ്രസക്തി, വിധാൻസൗധയുടെ ചരിത്രം, വാസ്തുവിദ്യ എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ ആഭ്യന്തര, അന്തർദേശീയ വിനോദസഞ്ചാരികൾക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.

ഇതിനായി ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിന് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനും വികസിപ്പിക്കും. പ്രവേശനഫീസ് സാധാരണക്കാരന് താങ്ങാനാവുന്നതായിരിക്കണമെന്നും ഇതില്‍ നിന്നുള്ള വരുമാനത്തിന്റെ ഒരുഭാഗം സംസ്ഥാനത്തിന്റെ നിയുക്ത അക്കൗണ്ടിലേക്ക് നിക്ഷേപിക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഡെപ്യൂട്ടി പോലീസ് കമ്മിഷണർ (വിധാനസൗധ സെക്യൂരിറ്റി) പുറപ്പെടുവിച്ച സുരക്ഷാ പ്രോട്ടക്കോളുകൾ കർശനമായി പാലിക്കണം. സന്ദർശകർ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഹാജരാക്കണമെന്നും നിർദേശമുണ്ട്. വിനോദസഞ്ചാരികളെ 30 പേരടങ്ങുന്ന സംഘങ്ങളായി തിരിച്ച് നിയുക്ത ടൂറിസ്റ്റ് ഓഫീസർമാർക്കൊപ്പമാണ് അകത്തേക്ക് വിടുക.

<BR>
TAGS : VIDHAN SOUDHA
SUMMARY : Govt allows tourists to enter Vidhansauda on holidays

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *