നക്സൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് കീഴടങ്ങിയ ആറ് പേർക്ക് ധനസഹായം പ്രഖ്യാപിച്ചു

നക്സൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് കീഴടങ്ങിയ ആറ് പേർക്ക് ധനസഹായം പ്രഖ്യാപിച്ചു

ബെംഗളൂരു: നക്സൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് കീഴടങ്ങിയ മലയാളി വനിത ഉൾപ്പെടെയുള്ള ആറ് പേർക്ക് ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ. മൂന്ന് ലക്ഷം രൂപ വീതം ആറ് പേർക്കും അനുവദിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ബുധനാഴ്ചയാണ് ചിക്കമഗളൂരു എസ്പി വിക്രം ആംതെയുടെയും വെസ്റ്റേൺ സോൺ ഐജിപി അമിത് സിംഗിൻ്റെയും നേതൃത്വത്തിൽ ആറ് പേരും കേരളത്തിൽ നിന്നുള്ള ജിഷ, തമിഴ്‌നാട് സ്വദേശി കെ.വസന്ത്, കർണാടക സ്വദേശികളായ മുണ്ടഗാരു ലത, സുന്ദരി, ജയണ്ണ, വനജാക്ഷി എന്നിവരാണ് കീഴടങ്ങിയത്. ആറു പേരെയും ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ ഹാജരാക്കി.

ലതയ്‌ക്കെതിരെ 85, സുന്ദരിക്കെതിരെ 71, ജയണ്ണയ്‌ക്കെതിരെ 50 എന്നിങ്ങനെ നിരവധി ക്രിമിനൽ കേസുകളാണ് നിലവിലുള്ളത്. മാവോയിസ്റ്റ് പ്രസ്ഥാനത്തിലെ പ്രമുഖരിൽ ഒരാളായി അറിയപ്പെടുന്ന ലതയ്‌ക്കെതിരെ ഒന്നിലധികം സംസ്ഥാനങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള വസന്ത് എട്ട് കേസുകളും കേരളത്തിൽ നിന്നുള്ള ജിഷയ്‌ക്ക് 17 കേസുകളും ഉണ്ട്. ആറ് പേർക്കും ദേശീയ അന്വേഷണ ഏജൻസിയ്ക്ക് (എൻഐഎ) കീഴിലാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

TAGS: KARNATAKA | NAXALITE
SUMMARY: Karnataka government announces Rs 3 lakh each for six surrendered Naxals

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *