സംസ്ഥാനത്ത് നിന്നുള്ള ഒളിമ്പിക് അത്ലറ്റുകൾക്ക് ധനസഹായം പ്രഖ്യാപിച്ചു

സംസ്ഥാനത്ത് നിന്നുള്ള ഒളിമ്പിക് അത്ലറ്റുകൾക്ക് ധനസഹായം പ്രഖ്യാപിച്ചു

ബെംഗളൂരു: അടുത്തയാഴ്ച ആരംഭിക്കുന്ന 2024 ലെ പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സംസ്ഥാനത്ത് നിന്നുള്ള അത്ലറ്റുകൾക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. കർണാടകയിലെ ഒമ്പത് അത്ലറ്റുകളാണ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നത്. ഇവർക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകാനുള്ള നിർദേശത്തിന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അംഗീകാരം നൽകി. ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെയാണ് ഗെയിംസ് നടക്കുന്നത്.

ധനസഹായം പ്രഖ്യാപിക്കുന്നത് വഴി ഒളിമ്പിക് കളിക്കാർക്ക് പിന്തുണ നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കർണാടകയെ മാറുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. കർണാടക ഒളിംപിക്‌സ് അസോസിയേഷൻ പ്രസിഡൻ്റ് കെ. ഗോവിന്ദരാജിൻ്റെ അപ്പീലിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം.

ആകെ 140 സപ്പോർട്ട് സ്റ്റാഫുകളും ഒഫീഷ്യലുകളും കൂടാതെ 117 കായികതാരങ്ങളും ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. ജാവലിൻ ത്രോ താരം നീരജ് ചോപ്രയും രണ്ട് വനിതാ പങ്കാളികളും ഉൾപ്പെടെ സായുധ സേനയിലെ ഇരുപത്തിനാല് പേർ 2024 ലെ പാരീസ് ഒളിമ്പിക്‌സിൽ തങ്ങളുടെ കഴിവ് പരീക്ഷിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ അത്‌ലറ്റുകളിൽ ഉൾപ്പെടുന്നു. 2020ലെ ടോക്കിയോ ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവായ നീരജ് ചോപ്ര ഇന്ത്യൻ ആർമിയിലെ സുബേദാറാണ്.

TAGS: KARNATAKA | OLYMPICS
SUMMARY: Karnataka sanctions Rs 5 lakh fund to each Olympic athlete from state

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *