കര്‍ണാടക രാജ്യോത്സവം; വിവിധ മേഖലകളിലുള്ള 50 പേർക്ക് സുവർണ മഹോത്സവ പുരസ്കാരം പ്രഖ്യാപിച്ചു

കര്‍ണാടക രാജ്യോത്സവം; വിവിധ മേഖലകളിലുള്ള 50 പേർക്ക് സുവർണ മഹോത്സവ പുരസ്കാരം പ്രഖ്യാപിച്ചു

ബെംഗളൂരു: കന്നഡ രാജ്യോത്സവത്തോടനുബന്ധിച്ച് സുവർണ മഹോത്സവ പുരസ്‌കാര ജേതാക്കളെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. കന്നഡ സാംസ്കാരിക മന്ത്രി ശിവരാജ് എസ്. തങ്കദഗിയാണ് അവാർഡ് ജേതാക്കളുടെ പട്ടിക പുറത്തുവിട്ടത്. അയോധ്യയിലെ രാംലല്ല വിഗ്രഹത്തിന്റെ ശില്പി അരുൺ യോഗി രാജ് ഉൾപ്പെടെയുള്ളവരെയാണ് ഇത്തവണ രാജ്യോത്സവ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. സംസ്ഥാന രൂപീകരണത്തിന്റെ 50–ാം വാർഷികത്തോടനുബന്ധിച്ചാണ് രാജ്യോത്സവ പുരസ്കാരത്തിന് സുവർണ മഹോത്സവ എന്ന് പേര് നൽകിയിരിക്കുന്നത്.

സേവാ സിന്ധു പോർട്ടലിലൂടെ 1,309 പേരെ ഉൾപ്പെടുത്തി സർക്കാരിന് ആകെ 1,575 ഓഫ്‌ലൈൻ അപേക്ഷകളും, 7,438 ഓൺലൈൻ നാമനിർദ്ദേശങ്ങളും ലഭിച്ചതായി മന്ത്രി തങ്കഡഗി പറഞ്ഞു. സമഗ്രമായ അവലോകനത്തിന് ശേഷം, സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും പ്രാതിനിധ്യം ഉറപ്പാക്കുകയും 50 പേരെ പുരസ്കാരത്തിനായി തിരഞ്ഞെടുക്കുകയും ചെയ്‌തെന്ന് മന്ത്രി പറഞ്ഞു.

നവംബർ ഒന്നിന് സുവർണ വിധാൻ സൗധയിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. സാഹിത്യത്തിൽ എം. വീരപ്പ മൊയ്‌ലി, ബി. ടി. ലളിത നായിക്, ഫോക്ക് ആർട്സിൽ അശ്വ രാമണ്ണ, കുമാരയ്യ തുടങ്ങിയവരെയും, യക്ഷഗാനത്തിൽ സീതാരാം തോൽപാടി ഉൾപ്പെടെയുള്ളവരെയുമാണ് തിരഞ്ഞെടുത്തത്.

കല – സാംസ്‌കാരികം, കൃഷി, സ്പോർട്സ്, മാധ്യമ പ്രവർത്തനം, ആരോഗ്യം, സാഹിത്യം, സാമൂഹിക സേവനം, യക്ഷഗാനം, ശാസ്ത്ര – സാങ്കേതികം എന്നീ വിഭാഗങ്ങളിലായാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഹൊറനാട് വിഭാഗത്തിൽ രണ്ട് പേർക്കും പുരസ്കാരം ലഭിച്ചിട്ടുണ്ട്

 

TAGS: KARNATAKA | KANNADA RAJYOTSAVA
SUMMARY: Karnataka announces Rajyotsava Awardees names

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *