ഐഎസ്‌ആര്‍ഒയുടെ മൂന്നാം വിക്ഷേപണത്തറയ്ക്ക് കേന്ദ്രത്തിന്റെ അനുമതി

ഐഎസ്‌ആര്‍ഒയുടെ മൂന്നാം വിക്ഷേപണത്തറയ്ക്ക് കേന്ദ്രത്തിന്റെ അനുമതി

ന്യൂഡല്‍ഹി: ശ്രീഹരിക്കോട്ടയില്‍ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ ഐഎസ്‌ആര്‍ഒയുടെ മൂന്നാം വിക്ഷേപണത്തറ സ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഐഎസ്‌ആര്‍ഒയുടെ പുതുതലമുറ വിക്ഷേപണ വാഹനങ്ങള്‍ക്ക് അനുയോജ്യമായ വിധത്തിലുള്ള വിക്ഷേപണത്തറയാകും സജ്ജമാക്കുക. ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഇത് ഏറെ സഹായകമാകും.

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നത് അടക്കം നിരവധി പദ്ധതികളാണ് ഐഎസ്‌ആര്‍ഒ പുതുതായി വിഭാവനം ചെയ്‌തിട്ടുള്ളത്. പദ്ധതി ദേശീയ പ്രാധാന്യമുള്ളതാണെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. നിലവിലുള്ള സെമി ക്രയോജനിക് ദൗത്യങ്ങള്‍ക്കും ഇതുപയോഗിക്കാനാകും. പരമാവധി വാണിജ്യ പങ്കാളിത്തത്തോടെ പൂര്‍ണമായും ഐഎസ്‌ആര്‍ഒയുടെ ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കാനാകും വിധമുള്ള വിക്ഷേപണത്തറ എത്രയും വേഗത്തില്‍ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള വിക്ഷേപണ സമുച്ചയത്തിന്‍റെ സൗകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തും.

നാല് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 3984.86 കോടി രൂപയുടെ ചെലവാണ് വിക്ഷേപണത്തറയ്ക്കും അനുബന്ധ സൗകര്യങ്ങളൊരുക്കാനുമായി പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ പരിസ്ഥിതിക്ക് ഇതൊരു മുതല്‍ക്കൂട്ടാകും. ബഹിരാകാശ വിക്ഷേപണങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും ഇത് സഹായകമാകും. മനുഷ്യ ബഹിരാകാശ ദൗത്യം മറ്റ് ബഹിരാകാശ ദൗത്യങ്ങള്‍ എന്നിവയ്ക്കും ഇത് സഹായകമാകും.

TAGS: NATIONAL | ISRO
SUMMARY: Centre approves third launchpad for ISRO

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *