ഭക്ഷ്യസാധനങ്ങളിൽ ലിക്വിഡ് നൈട്രജൻ ഉപയോഗം നിരോധിച്ച് കർണാടക

ഭക്ഷ്യസാധനങ്ങളിൽ ലിക്വിഡ് നൈട്രജൻ ഉപയോഗം നിരോധിച്ച് കർണാടക

ബെംഗളൂരു: ഭക്ഷ്യസാധനങ്ങളിൽ ലിക്വിഡ് നൈട്രജൻ ഉപയോഗം നിരോധിച്ച് കർണാടക ആരോഗ്യ വകുപ്പ്. ഇത്തരം ഭക്ഷണങ്ങൾ പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന പരാതി ഉയർന്നതോടെയാണ് തീരുമാനം.

2006ലെ ഫുഡ് സേഫ്റ്റി ആൻ്റ് ക്വാളിറ്റി ആക്ട് പ്രകാരമാണ് നിരോധനം. വ്യവസ്ഥകൾ ലംഘിക്കുന്ന ഏതെങ്കിലും സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകി. നിയമം ലംഘിക്കുന്നവർക്കെതിരെ 7 വർഷം വരെ ജീവപര്യന്തം തടവും പത്ത് ലക്ഷം രൂപ പിഴയും ലഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

ലിക്വിഡ് നൈട്രജൻ ഉപയോഗിച്ച് വിളമ്പുന്ന ഭക്ഷണം കഴിക്കുന്ന ആളുകളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ ബെംഗളൂരുവിൽ ലിക്വിഡ് നൈട്രജൻ അടങ്ങിയ പാൻ കഴിഞ്ഞ 12കാരിയുടെ വയറ്റിൽ ദ്വാരം ഉണ്ടായിരുന്നു. പിന്നീട് ശാസ്ത്രക്രിയക്ക് ശേഷമാണ് കുട്ടിയുടെ ആരോഗ്യനില വീണ്ടെടുക്കാൻ സാധിച്ചത്.

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *