മുഡ; 48 സൈറ്റുകളുടെ അനുമതി റദ്ദാക്കി

മുഡ; 48 സൈറ്റുകളുടെ അനുമതി റദ്ദാക്കി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റിക്ക് (മുഡ) കീഴിൽ സ്വകാര്യ വ്യക്തികൾക്ക് അനുവദിച്ച 48 സൈറ്റുകളുടെ അനുമതി റദ്ദാക്കി സംസ്ഥാന സർക്കാർ. 2023 മാർച്ച് 23ന് പ്രത്യേക പ്രമേയത്തിലൂടെ അനുവദിച്ച സൈറ്റുകളുടെ അനുമതിയാണ് റദ്ദാക്കിയത്. മൈസൂരു നഗരത്തിലെ ദത്തഗല്ലിയിലാണ് സൈറ്റുകൾ അനുവദിച്ചിരുന്നത്.

നവംബർ 30ന് നഗരവികസന വകുപ്പിൻ്റെ ഉത്തരവിനെ തുടർന്നാണ് മുഡ അലോട്ട്‌മെൻ്റ് റദ്ദാക്കിയതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സ്വകാര്യ വ്യക്തികൾക്ക് നിയമ വിരുദ്ധമായി അലോട്ട്‌മെൻ്റ് നൽകിയതാണ് റദ്ദാക്കലിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ലോകായുക്തയും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്ന 50:50 പദ്ധതി പ്രകാരം അനുവദിച്ച ഭൂമിയല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി. അനധികൃത സൈറ്റ് അനുമതികൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് മുഡ ഉദ്യോഗസ്ഥരെന്നും, എല്ലാത്തരം അനധികൃത അനുമതികളും റദ്ദാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

TAGS: KARNATAKA | MUDA SCAM
SUMMARY: Karnataka govt cancels allotment of 48 MUDA sites in Mysuru

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *