ശക്തമായ മഴ; സ്വകാര്യ, ഐടി കമ്പനി ജീവനക്കാർക്ക് ഇന്ന് വർക്ക്‌ ഫ്രം ഹോം നിർദേശിച്ച് സർക്കാർ

ശക്തമായ മഴ; സ്വകാര്യ, ഐടി കമ്പനി ജീവനക്കാർക്ക് ഇന്ന് വർക്ക്‌ ഫ്രം ഹോം നിർദേശിച്ച് സർക്കാർ

ബെംഗളൂരു: ബെംഗളൂരുവിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സ്വകാര്യ, ഐടി കമ്പനി ജീവനക്കാർക്ക് ബുധനാഴ്ച വർക്ക്‌ ഫ്രം ഹോം നിർദേശിച്ച് സർക്കാർ. മഴ കാരണം ഗതാഗത സംവിധാനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ, ഓഫീസ് പരിസരങ്ങളിലേക്കുള്ള യാത്ര അപകടസാധ്യതകളുണ്ടാക്കും. മുൻകരുതൽ നടപടിയെന്ന നിലയിൽ, ജീവനക്കാരെ വർക്ക് ഫ്രം ഹോം ചെയ്യാൻ അനുവദിക്കണമെന്ന് ഐടി -ബിടി വകുപ്പ് നിർദേശിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബെംഗളൂരുവിൽ തുടർച്ചയായി പെയ്യുന്ന മഴ കാരണം നിരവധി ജീവനക്കാർ വർക്ക്‌ ഫ്രം ഹോം ആവശ്യപ്പെടുന്നത് കണക്കിലെടുത്താണിത്. സ്കൂളുകൾക്ക് ഇന്നലെ തന്നെ ജില്ലാ കമ്മീഷണർ അവധി പ്രഖ്യാപിച്ചിരുന്നു.

നഗരത്തിൽ ചൊവ്വാഴ്ച മാത്രം ആകെ 37 മില്ലിമീറ്റർ മഴയും മറ്റ് പ്രദേശങ്ങളിൽ രാവിലെ 8.30 നും ഉച്ചകഴിഞ്ഞ് 3.30നും ഇടയിൽ 65 മില്ലിമീറ്റർ മഴയും ലഭിച്ചു. മഴയെ തുടർന്ന് മാന്യത ടെക് പാർക്ക് ഉൾപ്പെടെ നിരവധി റോഡുകൾ വെള്ളത്തിനടിയിലായി. ഐഎംഡിയുടെ കണക്കനുസരിച്ച് നഗരത്തിൽ മൂന്ന് ദിവസം കൂടി അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്.

TAGS: BENGALURU | RAIN
SUMMARY: Govt propose wfh for corporate it company employees

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *