ഹോംസ്റ്റേകൾക്കായി പുതിയ മാർഗനിർദേശം പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ

ഹോംസ്റ്റേകൾക്കായി പുതിയ മാർഗനിർദേശം പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ

ബെംഗളൂരു: വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തുടനീളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഹോംസ്റ്റേകളുടെയും റിസോർട്ടുകളുടെയും ഉടമകൾക്കായി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ. ഹംപിയ്ക്ക് സമീപം വിദേശവനിതയും ഹോം സ്റ്റേ ഉടമയും കൂട്ടബലാത്സംഗത്തിനിരയായതിനു പിന്നാലെയാണിത്. വിദേശ പൗരന്മാർ ഉൾപ്പെടെ എല്ലാ വിനോദസഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കാൻ ഹോംസ്റ്റേകൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് സർക്കാർ നിർദേശിച്ചു.

വിനോദസഞ്ചാരികളെ വിദൂര സ്ഥലങ്ങളിലേക്കോ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്കോ കൊണ്ടുപോകുമ്പോഴെല്ലാം, അധികാരപരിധിയിലുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും മുൻകൂർ അനുമതി വാങ്ങുകയും വേണം. പോലീസിന്റെ അനുമതിയില്ലാതെ വിനോദസഞ്ചാരികളെ അത്തരം സ്ഥലങ്ങളിലേക്ക് കൊണ്ടുപോയാൽ, സാമൂഹിക വിരുദ്ധരുടെയോ വന്യമൃഗങ്ങളുടെയോ ആക്രമണങ്ങൾക്ക് ഹോംസ്റ്റേ ഉടമകൾ ഉത്തരവാദികളായിരിക്കും. സന്ദർശനങ്ങളിൽ അപകടകരമായ സ്ഥലങ്ങൾ ഉൾപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഹോംസ്റ്റേകളുടെയും റിസോർട്ടുകളുടെയും യാത്രാ പദ്ധതികൾ അവലോകനം ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്.

TAGS: KARNATAKA
SUMMARY: Karnataka Issues Guidelines For Homestay Owners After 2, Including Tourist, Gang Raped

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *