സര്‍ക്കാര്‍ ബസില്‍ രാഹുല്‍ ഗാന്ധി വിരുദ്ധ ശബ്‌ദ സന്ദേശം; കണ്ടക്‌ടര്‍ക്കും ഡ്രൈവര്‍ക്കുമെതിരെ നോട്ടീസ്

സര്‍ക്കാര്‍ ബസില്‍ രാഹുല്‍ ഗാന്ധി വിരുദ്ധ ശബ്‌ദ സന്ദേശം; കണ്ടക്‌ടര്‍ക്കും ഡ്രൈവര്‍ക്കുമെതിരെ നോട്ടീസ്

ഷിംല: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തും വിധമുള്ള ശബ്‌ദസന്ദേശങ്ങള്‍ സര്‍ക്കാര്‍ ബസില്‍ പരസ്യ രൂപത്തില്‍ നല്‍കിയ സംഭവത്തിൽ ഡ്രൈവർക്കും, കണ്ടക്ടർക്കുമെതിരെ നോട്ടീസ് അയച്ചു. ഹിമാചല്‍ റോഡ് ഗതാഗത കോര്‍പ്പറേഷന്‍റെ ഷിംലയില്‍ നിന്ന് സജ്ഞൗലിയിലേക്ക് സര്‍വീസ് നടത്തുന്ന ബസിലാണ് ശബ്‌ദ സന്ദേശം നല്‍കിയത്. ഇതില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്‍റെ ശബ്‌ദവും കേള്‍ക്കാം.

ബസ് യാത്രക്കാരനില്‍ നിന്ന് കിട്ടിയ സാധാരണ പരാതിയാണിതെന്നും സ്വഭാവിക നടപടി ക്രമങ്ങള്‍ പാലിക്കുക മാത്രമാണ് ചെയ്‌തതെന്നും എച്ച്ആര്‍ടിസി മാനേജിങ് ഡയറക്‌ടര്‍ റോഹന്‍ ചന്ദ് ഠാക്കൂര്‍ പറഞ്ഞു.

അതേസമയം ബസുകളില്‍ ഇത്തരം ശബ്‌ദ സന്ദേശങ്ങള്‍ കേള്‍പ്പിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ധര്‍മ്മശാലയില്‍ നിന്നുള്ള ബിജെപി എംഎല്‍എ സുധീര്‍ ശര്‍മ്മ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ വിശ്വാസ്യതയെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS: NATIONAL | RAHUL GANDHI
SUMMARY: Notices issued to Himachal conductor, driver for anti-Rahul Gandhi audio clip playing in govt bus

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *