സ്വകാര്യ എഞ്ചിനീയറിങ്, ആർക്കിടെക്ചർ കോഴ്സുകൾക്ക് ഫീസ് വർധനവിന് അനുമതി

സ്വകാര്യ എഞ്ചിനീയറിങ്, ആർക്കിടെക്ചർ കോഴ്സുകൾക്ക് ഫീസ് വർധനവിന് അനുമതി

ബെംഗളൂരു: കർണാടകയിലെ സ്വകാര്യ കോളേജുകളിലെ എഞ്ചിനീയറിങ്, ആർക്കിടെക്ചർ കോഴ്സുകൾക്ക് ഫീസ് വർധനവിന് സർക്കാർ അനുമതി. 2024-25 അധ്യയനവർഷം 10 ശതമാനം ഫീസ് വർധിപ്പിക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി. സുധാകർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശരൺ പ്രകാശ് പാട്ടീൽ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ഏറെക്കാലമായി സ്വകാര്യ കോളേജ് മാനേജ്മെന്റുകളുടെ ആവശ്യമായിരുന്നു ഫീസ് വർധന. പുതിയ ഫീസ് നിരക്ക് ഉടൻ പ്രസിദ്ധീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.എസ്. ശ്രീകർ പറഞ്ഞു. 15 ശതമാനം വർധനയാണ് കർണാടക അൺ എയ്ഡഡ് പ്രൈവറ്റ് എൻജിനിയറിങ് കോളേജസ് അസോസിയേഷൻ (കെ.യു.പി.ഇ.സി.എ.) ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത് വളരെ കൂടുതലാണെന്നും പത്ത് ശതമാനം വരെ മാത്രമേ അനുവദിക്കാൻ സാധിക്കുള്ളുവെന്ന് സർക്കാർ വ്യക്തമാക്കി.

TAGS: KARNATAKA| FEE HIKE
SUMMARY: Govt nod for fee hike in private engineering architecture colleges

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *