തുമകുരു റെയിൽവേ സ്റ്റേഷന്റെ പെരുമാറ്റത്തിന് സർക്കാർ അംഗീകാരം

തുമകുരു റെയിൽവേ സ്റ്റേഷന്റെ പെരുമാറ്റത്തിന് സർക്കാർ അംഗീകാരം

ബെംഗളൂരു: തുമകുരു റെയിൽവേ സ്റ്റേഷന്റെ പേരുമാറ്റത്തിനു സർക്കാർ അംഗീകാരം. ഡോ. ശ്രീ. ശ്രീ. ശിവകുമാര സ്വാമിജി റെയിൽവേ സ്റ്റേഷൻ എന്നാണ് പുനർനാമകരണം ചെയ്യുക. നിർദേശം പരിഗണിക്കണമെന്നും, ആവശ്യമായ അംഗീകാരങ്ങൾ നൽകാനും സംസ്ഥാന സർക്കാർ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ എല്ലാ സമുദായങ്ങളിലെയും ജനങ്ങളുടെ ഹൃദയങ്ങളിൽ സിദ്ധഗംഗ മഠത്തിന് പ്രധാനപ്പെട്ട സ്ഥാനമുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. സിദ്ധഗംഗ മഠം ദരിദ്രർക്കും, പിന്നാക്കം നിൽക്കുന്നവർക്കും, അവരുടെ ഉന്നമനത്തിനായി ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം എന്നിവ നൽകിക്കൊണ്ട് മികച്ച സാമൂഹിക സേവനം ചെയ്യുന്നുണ്ട്. കൂടാതെ ശിവകുമാര സ്വാമിയുടെ സാമൂഹിക പ്രതിബദ്ധത കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

TAGS: KARNATAKA | TUMKUR
SUMMARY: Karnataka govt approves proposal to change Tumkur railway station’s name

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *