ബെള്ളാരി ആശുപത്രിയിലെ മാതൃമരണം; അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ

ബെള്ളാരി ആശുപത്രിയിലെ മാതൃമരണം; അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ

ബെംഗളൂരു: ബെള്ളാരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ബിഐഎംഎസ്) ആശുപത്രിയിലെ മാതൃമരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. പ്രസവ വാര്‍ഡില്‍ സിസേറിയന് വിധേയമായ അഞ്ച് സ്ത്രീകളാണ് മരിച്ചത്. പ്രസവത്തിനോട് അനുബന്ധിച്ച് നല്‍കിയ മരുന്നാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ ബംഗാളിലെ ഫാര്‍മ കമ്പനിക്കെതിരെ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കര്‍ണാടകയിലെ മരുന്ന് സംഭരണ സ്റ്റോറുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. നവംബര്‍ 11 നായിരുന്നു ആശുപത്രിയിൽ അഞ്ചാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. സിസേറിയന് പിന്നാലെ യുവതിയുടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു.

പ്രാഥമിക ചികിത്സകള്‍ നല്‍കിയെങ്കിലും മാറ്റമില്ലാതായതോടെ വിജയനഗര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 24 ദിവസം ഇവിടെ ചികിത്സയില്‍ തുടര്‍ന്ന ശേഷമായിരുന്നു മരണം. സംഭവത്തിൽ ലോകായുക്ത സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്.

TAGS: KARNATAKA | MATERNAL DEATHS
SUMMARY: Govt orders probe into maternal deaths in bims

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *