ഹുബ്ബള്ളി സംഘർഷം; രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കുമെന്ന് സർക്കാർ

ഹുബ്ബള്ളി സംഘർഷം; രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കുമെന്ന് സർക്കാർ

ബെംഗളൂരു: ഹുബ്ബള്ളി സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കാൻ സർക്കാർ ഉത്തരവ്. 2022 ഏപ്രിൽ 16നായിരുന്നു കേസിനാസ്പദമായ സംഭവം. 43 കേസു​കളാണ് മന്ത്രിസഭ വ്യാഴാഴ്ച പിൻവലിക്കാൻ തീരുമാനിച്ചത്.

ആഭ്യന്തര മന്ത്രി ജി. പരമേശ്വരക്ക് അൻജുമൻ ഇസ്‍ലാമി​ സംഘടനയുടെ നേതൃത്വത്തിൽ നൽകിയ നിവേദനത്തെ തുടർന്നാണ് ഹുബ്ബള്ളി കലാപ കേസ് പിൻവലിച്ചത്. ഹുബ്ബള്ളിയിലെ വിവിധ ദളിത്‌ സംഘടനകളുടെ ​കൂട്ടായ്മയുടെ പ്രസിഡന്റ് ഡിബി ചലവാഡിയും കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. എഐഎംഐഎം നേതാവ് മുഹമ്മദ് ആരിഫ് അടക്കമുള്ള 139 പേർക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്.

അഭിഷേക് ഹിരേമത് എന്നയാൾ സാമൂഹിക മാധ്യമത്തിൽ പള്ളിക്ക് മുകളിൽ കാവിക്കൊടി സ്ഥാപിച്ചതായുള്ള ചിത്രം പങ്കുവെച്ചതാണ് സംഘർഷത്തിന് കാരണമായത്. ജനങ്ങൾ ഓൾഡ് ഹുബ്ബള്ളി പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി തടിച്ചുകൂടുകയായിരുന്നു. സമാധാനമായി തുടങ്ങിയ ​പ്രതിഷേധം പിന്നീട് സംഘർഷത്തിലേക്ക് വഴിമാറി.

പ്രതിയെ തങ്ങൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ തടിച്ചുകൂടിയത്. സംഘർഷത്തിനിടെ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്കാണ് പരുക്കേറ്റത്. പ്രതികൾക്കെതിരെ കലാപം, കൊലപാതകശ്രമം, പൊതു-സർക്കാർ സ്വത്തുക്കൾ നശിപ്പിക്കൽ, ഉദ്യോഗസ്ഥരെ ആക്രമിക്കൽ എന്നീ കുറ്റങ്ങളും യുഎപിഎയും ചുമത്തിയിരുന്നു.

 

TAGS: KARNATAKA | HUBLI RIOT
SUMMARY: Karnataka government withdraws 2022 Hubballi riot cases

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *