ക്ഷേത്രമേളയ്ക്കിടെ മലിനജലം കുടിച്ച് ആറ് മരണം; അന്വേഷണത്തിന് ഉത്തരവിട്ടു

ക്ഷേത്രമേളയ്ക്കിടെ മലിനജലം കുടിച്ച് ആറ് മരണം; അന്വേഷണത്തിന് ഉത്തരവിട്ടു

ബെംഗളൂരു: ക്ഷേത്രമേളയ്ക്കിടെ മലിനജലം കുടിച്ച് 13-കാരി ഉൾപ്പെടെ ആറ് പേർ മരിച്ച സംഭവത്തിൽ അന്വേഷണത്തിനു ഉത്തരവിട്ട് സർക്കാർ. തുമകുരു മധുഗിരി ഗ്രാമത്തിൽ ജൂൺ 10ന് ആരംഭിച്ച ഒരാഴ്ച നീണ്ടുനിന്ന ക്ഷേത്രമേളയ്ക്കിടെയായിരുന്നു സംഭവം. നൂറിലധികം പേരാണ് ദേഹാസ്വാസ്ഥ്യം കാരണം ആശുപത്രിയിലായത്. മേളയിൽ വിതരണം ചെയ്ത ടാങ്ക് വെള്ളത്തിൽ മലിനജലം കലർന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതോടെയാണ് സർക്കാർ അന്വേഷണത്തിനു ഉത്തരവിട്ടത്.

അടുത്തിടെ, മൈസൂരുവിലെ കെ സലുണ്ടി ഗ്രാമത്തിലും സമാനമായി മലിനജലം കുടിച്ച് ഒരാൾ മരിക്കുകയും നിരവധി പേർക്ക് അസുഖം ബാധിക്കുകയും ചെയ്തു. അണുബാധയുടെ കാരണം കണ്ടെത്തി ഉചിതമായ നടപടി സ്വീകരിക്കാൻ ഡെപ്യൂട്ടി കമ്മീഷണർക്കും ജില്ലാ ഹെൽത്ത് ഓഫീസർക്കും മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദ്ദേശം നൽകിയിരുന്നു. ഗ്രാമപ്രദേശങ്ങളിലെ ജലവിതരണം സംബന്ധിച്ച് ആശങ്കകൾ ഉയരുന്നുണ്ടെന്നും ഇതിനെതിരെ പരിഹാര നടപടി കാണുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

TAGS: KARNATAKA| WATER
SUMMARY: Government orders probe into death by consuming contaminated water

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *