മൈസൂരുവിൽ ഫിലിം സിറ്റി ആരംഭിക്കാൻ പദ്ധതി

മൈസൂരുവിൽ ഫിലിം സിറ്റി ആരംഭിക്കാൻ പദ്ധതി

ബെംഗളൂരു: മൈസൂരുവിൽ ഫിലിം സിറ്റി ആരംഭിക്കാൻ പദ്ധതിയുമായി കർണാടക സർക്കാർ. ഫിലിം സിറ്റിക്കായി മൈസൂരുവിൽ 100 ​​ഏക്കർ ഭൂമി സർക്കാർ വിട്ടുകൊടുത്തിട്ടുണ്ട്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഫിലിം സിറ്റി നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മൈസൂരുവിൽ ഫിലിം സിറ്റി നിർമ്മിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

കന്നഡ ഒടിടി പ്ലാറ്റ്‌ഫോമിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം സിനിമാ നിർമ്മാതാക്കൾക്ക് ഉറപ്പുനൽകി. കന്നഡ സിനിമാ വ്യവസായത്തിന് ഒരു ഫിലിം സിറ്റി എന്നത് നടൻ ഡോ. രാജ്‌കുമാറിൻ്റെ സ്വപ്നമാണെന്നും, സർക്കാർ അത് സാക്ഷാത്കരിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. കന്നഡ സിനിമാ വ്യവസായത്തിനുള്ള ഒടിടി പ്ലാറ്റ്‌ഫോം സംബന്ധിച്ച് സർക്കാർ പ്രത്യേക പദ്ധതി തയ്യാറാക്കുന്നുണ്ട്. അടുത്ത മന്ത്രിസഭ യോഗത്തിൽ ഇത് അവലോകനം ചെയ്യുകയും തുടർ നടപടിയെടുക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

TAGS: KARNATAKA | MYSORE FILM CITY
SUMMARY: Govt plans to develop mysore film city

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *