മെഡിക്കൽ കോഴ്സുകളിൽ എൻഐആർ ക്വാട്ട സീറ്റുകൾ വർധിപ്പിക്കാനൊരുങ്ങി സർക്കാർ

മെഡിക്കൽ കോഴ്സുകളിൽ എൻഐആർ ക്വാട്ട സീറ്റുകൾ വർധിപ്പിക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: കർണാടകയിലെ മെഡിക്കൽ കോഴ്‌സുകളിൽ എൻആർഐ വിദ്യാർഥികൾക്കുള്ള ക്വാട്ട സീറ്റുകൾ വർധിപ്പിക്കാനൊരുങ്ങി സർക്കാർ. ഇതിനായി സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചതായി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ പറഞ്ഞു. കോളേജുകൾ സ്വാശ്രയ സ്ഥാപനങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമാണ് തീരുമാനം.

പഞ്ചാബിലും ഹരിയാനയിലും മെഡിക്കൽ എൻആർഐ സീറ്റുകൾക്കുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയതിന് പിന്നാലെയാണിത്. 2025-26 അധ്യയന വർഷം മുതൽ സർക്കാർ മെഡിക്കൽ കോളേജുകളിൽ അധിക എംബിബിഎസ് സീറ്റുകൾ അനുവദിക്കാൻ സിദ്ധരാമയ്യ സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അധികമായി ലഭിക്കുന്ന സീറ്റുകളിൽ പകുതി എൻആർഐ ക്വാട്ടയിലേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്.

സംസ്ഥാനത്തെ 22 സർക്കാർ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന് 508 അധിക സീറ്റുകൾ സൃഷ്ടിച്ച് 15 ശതമാനം എൻആർഐ ക്വാട്ട ഏർപ്പെടുത്താനാണ് തീരുമാനമെന്ന് മന്ത്രി പാട്ടീൽ പറഞ്ഞു. വിഷയം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്നും തീരുമാനം ഉടൻ ഉണ്ടായേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS: KARNATAKA | MEDICAL SEATS
SUMMARY: Have requested increase of NRI quota in medical courses, Karnataka Minister

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *