തൊഴിൽ വ്യത്യാസമില്ലാതെ എല്ലാവർക്കും പെൻഷൻ: കേന്ദ്ര പദ്ധതി അണിയറയില്‍

തൊഴിൽ വ്യത്യാസമില്ലാതെ എല്ലാവർക്കും പെൻഷൻ: കേന്ദ്ര പദ്ധതി അണിയറയില്‍

ന്യൂഡല്‍ഹി: ഇന്ത്യയിൽ എല്ലാ പൗരന്മാർക്കും പെൻഷൻ നടപ്പാക്കാൻ കേന്ദ്ര സർക്കാരിന്റെ വൻ പദ്ധതി വരുന്നു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാര്‍വത്രിക പെന്‍ഷന്‍ പദ്ധതി കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്ര തൊഴിൽ മന്ത്രാലയവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിലെ ഇ.പി.എഫ് പെൻഷൻ പദ്ധതി, ദേശീയ പെൻഷൻ പദ്ധതി എന്നിവക്ക് പുറമെയാകും പുതിയ പദ്ധതി വരിക.

നിര്‍മാണ തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, ഗിഗ് മേഖലയില്‍ ജോലിചെയ്യുന്നവര്‍ എന്നിവര്‍ക്കും പെന്‍ഷന്‍ ലഭ്യമാകും. അസംഘടിത മേഖലയിലുള്ളവര്‍ക്ക് പുറമെ സ്വയം തൊഴില്‍ ചെയ്യുന്നവരും ശമ്പളവരുമാനക്കാരും ഇതോടെ പുതിയ പദ്ധതിയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്.

നിലവിലെ പെൻഷൻ പദ്ധതികളിലേക്ക് സ്വമേധയാ ആളുകൾ പണമടക്കുകയും 60 വയസ്സിനു ശേഷം നിശ്ചിത തുക പെൻഷനായി ലഭിക്കുകയുമാണ് ചെയ്യുന്നത്. അസംഘടിത മേഖലക്കായി ഇത്തരത്തിൽ അടൽ പെന്‍ഷൻ യോജന, പ്രധാനമന്ത്രി ശ്രംയോഗി മന്ദൻ യോജന എന്നിവയാണുള്ളത്. കർഷകർക്കായി പ്രധാനമന്ത്രി കിസാൻ മന്ദൻ യോജനയുമുണ്ട്. പുതിയ പദ്ധതിയിൽ പ്രത്യേക ജോലിയിൽ ഏർപ്പെടാത്തവർക്കും ചേരാനാകുമെന്നാണ് സൂചന.
<BR>
TAGS : PENSION | CENTRAL GOVERNMENT
SUMMARY : Govt plans voluntary scheme open to all

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *