ജാതി സെൻസസ് സർവേ റിപ്പോർട്ട്‌; തീരുമാനം മാറ്റിവെച്ച് കർണാടക സർക്കാർ

ജാതി സെൻസസ് സർവേ റിപ്പോർട്ട്‌; തീരുമാനം മാറ്റിവെച്ച് കർണാടക സർക്കാർ

ബെംഗളൂരു: ജാതി സെന്‍സസ് സർവേ റിപ്പോര്‍ട്ടില്‍ തീരുമാനം വീണ്ടും മാറ്റിവെച്ച് കര്‍ണാടക സർക്കാർ. മന്ത്രിമാര്‍ക്കിടയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ സാധ്യമാക്കുന്നതിനായാണ് തീരുമാനം. വിഷയത്തില്‍ മന്ത്രിസഭ ഹ്രസ്വ ചര്‍ച്ച നടത്തിയെന്നും നിരവധി മന്ത്രിമാര്‍ മുഖ്യമന്ത്രിക്ക് നിർദേശം നല്‍കിയെന്നും നിയമ മന്ത്രി എച്ച്.കെ. പാട്ടീല്‍ പറഞ്ഞു.

2015-ല്‍ സംസ്ഥാനവ്യാപകമായി നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട് 2024 ഫെബ്രുവരി 29-ന് കര്‍ണാടക സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ (കെഎസ്ബിസി) സിദ്ധരാമയ്യ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഏപ്രില്‍ 18-ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സിദ്ധരാമയ്യ 34 മന്ത്രിമാരോടും റിപ്പോര്‍ട്ടിനെക്കുറിച്ചുളള അഭിപ്രായങ്ങള്‍ രേഖാമൂലം നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ ഇതുവരെ 12 മന്ത്രിമാര്‍ മാത്രമാണ് അഭിപ്രായം രേഖപ്പെടുത്തിയിട്ടുളളത്.

സംസ്ഥാന ജനസംഖ്യയുടെ 70 ശതമാനവും പിന്നാക്ക വിഭാഗങ്ങളില്‍നിന്നുളളവരാണ് എന്ന ജാതി സര്‍വ്വേ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ഒബിസി വിഭാഗക്കാരായ നേതാക്കളുടെ ആവശ്യം. സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രബലരായ വൊക്കലിംഗ, ലിംഗായത്ത് സമുദായങ്ങള്‍ റിപ്പോര്‍ട്ടിന് എതിരാണ്.

TAGS: KARNATAKA | CASTE CENSUS
SUMMARY: Karnataka govt postponed decision against Caste census report

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *