കോൺഗ്രസ് സമ്മേളനത്തിൻ്റെ ശതാബ്ദി ആഘോഷത്തിന് ബരാക് ഒബാമയെ ക്ഷണിക്കാനൊരുങ്ങി സർക്കാർ

കോൺഗ്രസ് സമ്മേളനത്തിൻ്റെ ശതാബ്ദി ആഘോഷത്തിന് ബരാക് ഒബാമയെ ക്ഷണിക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: കോൺഗ്രസ് സമ്മേളനത്തിൻ്റെ ശതാബ്ദി ആഘോഷത്തിന് മുൻ അമേരിക്കൻ പ്രസിഡന്റ്‌ ബരാക് ഒബാമയെ ക്ഷണിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ഡിസംബറിൽ ബെളഗാവിയിലെ സുവർണ സൗധയിലാണ് പരിപാടി നടക്കുന്നത്. കോൺഗ്രസ് സമ്മേളനത്തിൻ്റെ നൂറാം വാർഷികം ആഘോഷിക്കാൻ 2024-25 ബജറ്റിൽ സിദ്ധരാമയ്യ പ്രത്യേക ഫണ്ട്‌ പ്രഖ്യാപിച്ചിരുന്നു.

മുഖ്യമന്ത്രി തന്നെ ബരാക് ഒബാമക്ക് കത്തെഴുതുമെന്നും കർണാടകയിലേക്ക് വരാൻ അഭ്യർത്ഥിക്കുമെന്നും ശതാബ്ദി കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ അധ്യക്ഷത വഹിച്ച് മന്ത്രി എച്ച്.കെ.പാട്ടീൽ പറഞ്ഞു. ലോക നേതാക്കളുടെ ഫോട്ടോ പ്രദർശനം, സംസ്ഥാനത്ത കരകൗശല വസ്തുക്കളുടെ പ്രദർശനം, സ്‌മാരക സ്തംഭം സ്ഥാപിക്കൽ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ടെന്ന് പാട്ടീൽ കൂട്ടിച്ചേർത്തു.

TAGS: KARNATAKA | BARRACK OBAMA
SUMMARY: Karnataka government likely to invite Barack Obama for Congress centenary event at Belgaum

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *